---
title: "മുക്കാളിയിൽ ട്രെയിൻ തട്ടി പ്രവാസി യുവാവ് മരിച്ചു,കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് മൃതദേഹം"
english_title: "Content Highlights:-A young man died after being hit by a train in Muccali, Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/360559/Content-Highlights:-a-young-man-died-after-being-hit-by-a-train-in-muccali-vadakara"
published_at: "2026-05-20T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d6275ee2c3_ERYERYT.jpg"
keywords: ["Latest News", "young man died", "hit by train", "Muccali", "Vadakara"]
---

# മുക്കാളിയിൽ ട്രെയിൻ തട്ടി പ്രവാസി യുവാവ് മരിച്ചു,കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് മൃതദേഹം

> **Lead Summary:** ചോമ്പാല:**[ **മുക്കാളി റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. ചോമ്പാല ഒ.ടി മുക്ക് സ്വദേശി പാറേമ്മൽ വീട്ടിൽ അസ്കറിന്റെ മകൻ അജ്മൽ. പി ആണ് മരിച്ചത്.

## Article Content

ചോമ്പാല:**[ **മുക്കാളി റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. ചോമ്പാല ഒ.ടി മുക്ക് സ്വദേശി പാറേമ്മൽ വീട്ടിൽ അസ്കറിന്റെ മകൻ അജ്മൽ. പി ആണ് മരിച്ചത്.

ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത് . അജ്മലിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് അന്വേഷണം നടത്തുന്നതിനിടയിലാണ് മുക്കാളി റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

വടകര ഗവ ആശുപത്രിയിൽ പോസ്റ്മാർട്ട നടപടികൾ തുടരുകയാണ് . പോസ്റ്മാർട്ട നടപടികൾക്ക് ശേഷം ബിച്ചമ പള്ളിയിൽ വൈകിട്ട് അഞ്ചു മണിക്ക് മയ്യത്ത് നിസ്കാരം നടക്കും . സംഭവത്തിൽ ബന്ധുവിന്റെ പരാതി പ്രകാരം ചോമ്പാല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള മേൽനടപടികൾ ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/360559/Content-Highlights:-a-young-man-died-after-being-hit-by-a-train-in-muccali-vadakara)