---
title: "കണ്ണൂർ - കോഴിക്കോട് പാസിഞ്ചർ ട്രെയിന് മുക്കാളിൽ സ്റ്റോപ്പ് അനുവദിക്കണം"
english_title: "Content Highlights:-Demand mounts for stopping Kannur-Kozhikode trains at Mukkali"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/360772/Content-Highlights:-demand-mounts-for-stopping-kannur-kozhikode-trains-at-mukkali"
published_at: "2026-05-21T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ea9f66b97c_rtyrtyu.jpg"
keywords: ["Latest News", "Mukkali", "Train", "Kannur", "Kozhikode"]
---

# കണ്ണൂർ - കോഴിക്കോട് പാസിഞ്ചർ ട്രെയിന് മുക്കാളിൽ സ്റ്റോപ്പ് അനുവദിക്കണം

> **Lead Summary:** മുക്കാളി: **[**കണ്ണൂരിൽ നിന്ന് കോഴിക്കോട് നമ്പർ പാസിഞ്ചർ ട്രെയിനിന് മുക്കാളി സ്റ്റോപ്പ് വേണമെന്ന ആവശ്യം ശക്തമാവുന്നു. നേരത്തെ എക്സ്പ്രസ്സ് ആയി ഈ ട്രെയിൻ നിലവിൽ ലോക്കൽ ആയി ഓടി കൊണ്ടിരിക്കുകയാണ്. കാലത്ത് 7.40 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 8.15 ഓടെ മുക്കാളി വഴി കടന്ന് പോവും.

## Article Content

മുക്കാളി: **[**കണ്ണൂരിൽ നിന്ന് കോഴിക്കോട് നമ്പർ പാസിഞ്ചർ ട്രെയിനിന് മുക്കാളി സ്റ്റോപ്പ് വേണമെന്ന ആവശ്യം ശക്തമാവുന്നു. നേരത്തെ എക്സ്പ്രസ്സ് ആയി ഈ ട്രെയിൻ നിലവിൽ ലോക്കൽ ആയി ഓടി കൊണ്ടിരിക്കുകയാണ്. കാലത്ത് 7.40 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 8.15 ഓടെ മുക്കാളി വഴി കടന്ന് പോവും.

ഈ ട്രെയിന് സ്റ്റോപ്പ് ലഭിച്ചാൽ ദേശീയ പാതയിൽ യാത്രക്കുരുക്ക് മൂലം ദുരിതം നേരിടുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസമാവും. അഴിയൂർ , ഏറാമല, ഒഞ്ചിയം പഞ്ചായത്തിലെ നുറുകണക്കിന് യാത്രക്കാരുടെ ആശ്രയമാണിത്. നിലവിൽ വൈകിട്ട് 3.45 മാത്രമാണ് കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന കോഴിക്കോട് - ഷൊർണ്ണൂർ ട്രെയിന് മാത്രമാണ് മുക്കാളി സ്റ്റോപ്പ് ഉള്ളത്.

നേരത്തെ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് മുക്കാളിയിൽ സ്റ്റോപ്പ് അനുവദിക്കാൻ സാങ്കേതിക കാരണങ്ങളാൽ കഴിയില്ല എന്നാണ് റെയിൽവെയുടെ വാദം. ലോക്കൽ ട്രെയിൻ ആയി ഓട്ടം നടക്കുന്നതിനാൽ സ്റ്റോപ്പ് അനുവദിക്കുന്നതിൽ യാതൊരു തടസ്സ വുമില്ലെന്ന് ചുണ്ടികാണിക്കപ്പെടുന്നു. മുക്കാളി സ്റ്റേഷനിൽ യാത്ര സുഗമമാക്കാൻ നിരവധി പദ്ധതികൾ റെയിൽവെ നടത്തിവരുന്നുണ്ട്.

കണ്ണൂർ കോഴിക്കോട് 56632 നമ്പർ പാസിഞ്ചർ ട്രെയിനിന് മുക്കാളി സ്റ്റോപ്പ് അനുവദിക്കണമെന്ന് മുക്കാളി ട്രെയിൻ പാസിഞ്ചേഴ്സ് ഫോറം സെക്രട്ടറി എം കെ സുരേഷ് ബാബുതാലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല , ബി ജെ പി സംസ്ഥാന സമിതി അംഗം കെ പി ജയകുമാർ , കോൺഗ്രസ്സ് അഴിയൂർ |മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ്, സി പി എം ചോമ്പാൽ ലോക്കൽ സെക്രട്ടറി സുജിത്ത് പുതിയോട്ടിൽ, മുസ്ലിം ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് യു എ റഹീം,എന്നിവർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/360772/Content-Highlights:-demand-mounts-for-stopping-kannur-kozhikode-trains-at-mukkali)