---
title: "കാലങ്ങളായ സ്വപ്‌നം; കാവിൽ കുട്ടോത്ത് റോഡ് നവീകരണം തുടങ്ങി"
english_title: "Renovation of Kavil-Kuttoth Road begins"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/360960/renovation-of-kavil-kuttoth-road-begins"
published_at: "2026-05-22T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ff26225e2e_DRGERG.jpg"
keywords: ["Latest news", "Kavil-Kuttoth", "vadakara", "Road"]
---

# കാലങ്ങളായ സ്വപ്‌നം; കാവിൽ കുട്ടോത്ത് റോഡ് നവീകരണം തുടങ്ങി

> **Lead Summary:** വടകര:**[** മൂന്നുപതിറ്റാണ്ടുകാലത്തെ ജനങ്ങളുടെ ആഗ്രഹം സഫലമാവുന്നു. കാവിൽ കുട്ടോത്ത് റോഡിന്റെ നവീകരണ പ്രവൃത്തിക്ക് തു ടക്കമായി. ശരാശരി നാലര മീറ്റർ ആയിരുന്നു റോഡിന്റെ വീതി.

## Article Content

വടകര:**[** മൂന്നുപതിറ്റാണ്ടുകാലത്തെ ജനങ്ങളുടെ ആഗ്രഹം സഫലമാവുന്നു. കാവിൽ കുട്ടോത്ത് റോഡിന്റെ നവീകരണ പ്രവൃത്തിക്ക് തു ടക്കമായി. ശരാശരി നാലര മീറ്റർ ആയിരുന്നു റോഡിന്റെ വീതി.

റോഡിന്റെ ഇരുവശത്തായി താമസിക്കുന്നവരുടെ പൂർണമായ സഹകരണത്തോടെയാണ് വീതി കൂട്ടൽ. ദിവസവും നുറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ രാവിലെയും വൈകിട്ടും മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് പതിവായി രുന്നു. ഇതിനുള്ള ശാശ്വതപരിഹാരം എന്ന നിലയിൽ ഏഴ് മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിൽ ബിഎംബിസി മാതൃകയിൽ അഞ്ച് മീറ്റർ ടാറിങ്ങും ഒരു മീറ്റർ ഡ്രെയ്നേജും രണ്ട് ഭാഗത്തായി അരമീറ്ററിൽ ഐറിഷും ഉൾപ്പെടെയാണ് റോഡ് പൂർത്തീകരിക്കുക.

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ടിൽ നിന്ന് 20 ലക്ഷം, കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയായിരിക്കെ അനുവദിച്ച 50 ലക്ഷം, പഞ്ചായത്ത് 20 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അഞ്ച് ലക്ഷം ഉൾപ്പെടെ 95 ലക്ഷം രൂപയാണ് റോഡ് നവീകരണത്തിനായി അനുവദിച്ചത്.

ലക്ഷക്കണക്കിന് രൂപ നാട്ടുകാരിൽനിന്ന് ശേഖരിച്ച് റോഡിന്റെ ഇരുവശത്തുമുള്ള മതിലുകൾ കെട്ടിക്കൊണ്ടിരിക്കുന്ന പ്രവൃത്തി തുടരുകയുമാണ്. ആദ്യഘട്ടത്തിൽ ഡ്രെയ്നേജുംകൾവർട്ടും പൂർത്തീകരിക്കും. ശേഷം ജിഎ സ്ബി ഇട്ട് റോഡ് ക്രമീകരിക്കും. തുടർന്ന് ടാറിങ്ങും പൂർത്തിയാക്കും. ലോകനാർകാവ്, പയംകുറ്റിമല തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളി ലേക്കും നിരവധി വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കും പോകുന്നതാണ് റോഡ്. യുഎൽസിസിഎസാണ് നിർമാണം കരാറെടുത്തത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/360960/renovation-of-kavil-kuttoth-road-begins)