---
title: "സാമൂഹ്യവിരുദ്ധർ; അഴിയൂർ കക്കടവിൽ മാലിന്യം തളളിയ നിലയിൽ"
english_title: "Content Highlights:-Outrage as waste is found dumped at Azhiyoor Kakkadavu, Vadakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/360965/content-highlights-outrage-as-waste-is-found-dumped-at-azhiyoor-kakkadavu-vadakara"
published_at: "2026-05-22T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ff514c9176_RTYRU.jpg"
keywords: ["Latest News", "Azhiyoor", "Kakkadavu", "Vadakara"]
---

# സാമൂഹ്യവിരുദ്ധർ; അഴിയൂർ കക്കടവിൽ മാലിന്യം തളളിയ നിലയിൽ

> **Lead Summary:** അഴിയൂർ:**[ **കക്കടവ് അങ്കണവാടിക്ക് സമീപം തലശേരി മാഹി ബൈപാസിൽ മയ്യഴി പുഴ പാലത്തിന് അടിവശം കക്കൂസ് മാലിന്യം തള്ളിയത് ദുരിതമായി. ജനവാസ കേന്ദ്രത്തിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം ഒഴുക്കിവിട്ടത് അങ്കണവാടി പ്രവർത്തനങ്ങളെയും ബാധിച്ചു.

## Article Content

അഴിയൂർ:**[ **കക്കടവ് അങ്കണവാടിക്ക് സമീപം തലശേരി മാഹി ബൈപാസിൽ മയ്യഴി പുഴ പാലത്തിന് അടിവശം കക്കൂസ് മാലിന്യം തള്ളിയത് ദുരിതമായി. ജനവാസ കേന്ദ്രത്തിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം ഒഴുക്കിവിട്ടത് അങ്കണവാടി പ്രവർത്തനങ്ങളെയും ബാധിച്ചു.

സംഭവത്തിൽ നാട്ടുകാരും പരിസരവാസികളും പ്രതിഷേധിച്ചു. സംഭവസ്ഥലം പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ രമ്യ കരോടിയും ആരോഗ്യ അധികൃതരും ആശാവർക്കറും സന്ദർശിച്ചു. നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/360965/content-highlights-outrage-as-waste-is-found-dumped-at-azhiyoor-kakkadavu-vadakara)