---
title: "ചോമ്പാല ശ്രീ ആവിക്കര ക്ഷേത്രത്തിൽ കവർച്ച;ഭണ്ഡാരം തകർത്തു, സിസിടിവി ഡിവിആർ നശിപ്പിച്ചു"
english_title: "Robbery reported at Chompala Sree Avikkara Temple"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/360980/robbery-reported-at-chompala-sree-avikkara-temple"
published_at: "2026-05-22T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ffc961e55a_CDGFHRFTH.jpg"
keywords: ["LATEST NEWS", "Robbery", "TEMPLE", "Chompala"]
---

# ചോമ്പാല ശ്രീ ആവിക്കര ക്ഷേത്രത്തിൽ കവർച്ച;ഭണ്ഡാരം തകർത്തു, സിസിടിവി ഡിവിആർ നശിപ്പിച്ചു

> **Lead Summary:** ചോമ്പാല:**[ ** ചോമ്പാല ശ്രീ ആവിക്കര ക്ഷേത്രത്തിൽ വൻ കവർച്ച. ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് പണം കവർന്ന സംഘം, തെളിവ് നശിപ്പിക്കുന്നതിനായി ഓഫീസിലെ സിസിടിവി ഡിവിആറും തകർത്തു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

## Article Content

ചോമ്പാല:**[ ** ചോമ്പാല ശ്രീ ആവിക്കര ക്ഷേത്രത്തിൽ വൻ കവർച്ച. ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് പണം കവർന്ന സംഘം, തെളിവ് നശിപ്പിക്കുന്നതിനായി ഓഫീസിലെ സിസിടിവി ഡിവിആറും തകർത്തു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി 9.00 മണിക്കും ഇന്ന് രാവിലെ 6.00 മണിക്കും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നത്. പുലർച്ചെ അമ്പലം തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യം അറിയുന്നത്.

ക്ഷേത്രത്തിനകത്ത് അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ ഭണ്ഡാരം തകർത്ത് വിശ്വാസികൾ സമർപ്പിച്ച മൂവായിരത്തോളം രൂപ കവരുകയായിരുന്നു. തുടർന്ന് ക്ഷേത്രത്തിന്റെ ഓഫീസ് മുറിയുടെ വാതിൽ തകർത്ത് അകത്തുകയറിയ കള്ളന്മാർ , അവിടെയുണ്ടായിരുന്ന പതിനായിരം രൂപയോളം വിലവരുന്ന സിസിടിവി കാമറയുടെ ഡിവിആർ പൂർണ്ണമായും തല്ലിത്തകർത്ത് നശിപ്പിച്ചു.

ഭണ്ഡാരത്തിലെ പണവും തകർത്ത ഡിവിആറും ഉൾപ്പെടെ ആകെ 13,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ക്ഷേത്ര ഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്ന് ചോമ്പാല പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/360980/robbery-reported-at-chompala-sree-avikkara-temple)