---
title: "കത്ത് നൽകി; കണ്ണൂർ - കോഴിക്കോട് പാസിഞ്ചർ ട്രെയിനിന് മുക്കാളി സ്റ്റേഷനിൽ സ്റ്റോപ്പ്  വേണം- പി ടി ഉഷ എം പി"
english_title: "PT Usha MP submits letter seeking stop for Kannur-Kozhikode passenger train at Mukhali station"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/360993/pt-usha-mp-submits-letter-seeking-stop-for-kannur-kozhikode-passenger-train-at-mukhali-station"
published_at: "2026-05-22T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a10038462adc_FGDFTHY.jpg"
keywords: ["LATEST NEWS", "PT Usha MP", "Mukhali station", "Kannur", "Kozhikode"]
---

# കത്ത് നൽകി; കണ്ണൂർ - കോഴിക്കോട് പാസിഞ്ചർ ട്രെയിനിന് മുക്കാളി സ്റ്റേഷനിൽ സ്റ്റോപ്പ്  വേണം- പി ടി ഉഷ എം പി

> **Lead Summary:** വടകര : **[** കണ്ണൂരിൽ നിന്ന് കോഴിക്കോട് നമ്പർ പാസിഞ്ചർ ട്രെയിനിന് മുക്കാളി സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം പി ടി ഉഷ റെയിൽവെ മന്ത്രി അശ്വനി വൈഭവിന് കത്ത് നൽകി. നേരത്തെ എക്സ്പ്രസ്സ് ആയി ഈ ട്രെയിൻ നിലവിൽ ലോക്കൽ ആയി ഓടി കൊണ്ടിരിക്കുകയാണ്.

## Article Content

വടകര : **[** കണ്ണൂരിൽ നിന്ന് കോഴിക്കോട് നമ്പർ പാസിഞ്ചർ ട്രെയിനിന് മുക്കാളി സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം പി ടി ഉഷ റെയിൽവെ മന്ത്രി അശ്വനി വൈഭവിന് കത്ത് നൽകി. നേരത്തെ എക്സ്പ്രസ്സ് ആയി ഈ ട്രെയിൻ നിലവിൽ ലോക്കൽ ആയി ഓടി കൊണ്ടിരിക്കുകയാണ്.

കാലത്ത് 7.40 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 8.15 ഓടെ മുക്കാളി വഴി കടന്ന് പോവും. ദേശീയ പാതയിൽ യാത്രക്കുരുക്ക് മൂലം ദുരിതം നേരിടുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസമാവും ഈ ട്രെയിനിന് സ്റ്റോപ്പ് ലഭിച്ചാലെന്ന് ചുണ്ടിക്കാട്ടി. റെയിൽവെ ജനറൽ മാനേജർ അടക്കമുള്ള റെയിൽവെ ഉദ്യാഗസ്ഥരേയും പ്രശ്നത്തിന്റെ ഗൗരവം എം പി അറിയിച്ചു. നിലവിൽ തിക്കോടിയും പി.ടി ഉഷ എംപി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രെയിനിന് സ്റ്റോപ്പ് ആവശ്യപെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/360993/pt-usha-mp-submits-letter-seeking-stop-for-kannur-kozhikode-passenger-train-at-mukhali-station)