---
title: "വീൽചെയർ വിതരണവും അന്നദാനവുമായി വടകരയിൽ മോഹൻലാലിൻ്റെ പിറന്നാൾ ആഘോഷം"
english_title: "Content Highlights:-Vadakara celebrates Mohanlal's birthday wheelchairs distributed, food served to public"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/361041/content-highlights-vadakara-celebrates-mohanlals-birthday-wheelchairs-distributed-food-served-to-public"
published_at: "2026-05-22T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a10265a9e180_stsedrtgy.jpg"
keywords: ["LATEST NEWS", "Vadakara", "Mohanlal birthday"]
---

# വീൽചെയർ വിതരണവും അന്നദാനവുമായി വടകരയിൽ മോഹൻലാലിൻ്റെ പിറന്നാൾ ആഘോഷം

> **Lead Summary:** വടകര:**[** മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലിൻ്റെ അറുപത്തിയാറാം ജന്മദിനം ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻ്റ് വെൽഫെയർ അസോസിയേഷൻ വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളോടെ ആഘോഷിച്ചു. പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ഭിന്നശേഷിക്കാർക്ക് സ്വന്തമായി സഞ്ചരിക്കാനുള്ള ആത്മവിശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെ ശാരീരിക വെല്ലുവിളി നേരിടുന്ന അറക്കിലാട് സ്വദേശിയായ പെൺകുട്ടിക്ക് വീൽചെയർ നൽകി.

## Article Content

വടകര:**[** മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലിൻ്റെ അറുപത്തിയാറാം ജന്മദിനം ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻ്റ് വെൽഫെയർ അസോസിയേഷൻ വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളോടെ ആഘോഷിച്ചു. പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ഭിന്നശേഷിക്കാർക്ക് സ്വന്തമായി സഞ്ചരിക്കാനുള്ള ആത്മവിശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെ ശാരീരിക വെല്ലുവിളി നേരിടുന്ന അറക്കിലാട് സ്വദേശിയായ പെൺകുട്ടിക്ക് വീൽചെയർ നൽകി.

വടകര നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ വി. കെ. വിനു പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഉച്ചയ്ക്ക് വടകര നഗരത്തിലെ തെരുവിൽ കഴിയുന്ന നിരാലംബരായ ആളുകൾക്ക് ഉച്ചഭക്ഷണവും വിതരണം ചെയ്തു. മോഹൻലാലിൻ്റെ ഏറ്റവും പുതിയ സിനിമയായ ദൃശ്യം 3 റിലീസ് ചെയ്ത വടകര അശോക് സി എൻ സി തിയറ്ററിൽ നടന്ന പിറന്നാൾ ആഘോഷ പരിപാടിയിൽ തിയറ്റർ മാനേജർ പ്രസാദ് തവനൂർ, ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ ദിലീപ് ദേവ്, നവാസ് വി, സന്തോഷ് കെ, സുമേഷ് കെ, ശ്രീരാഗ് എസ് കെ, മുഹമ്മദ് ഷരീഫ്, ബാബു കെ കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/361041/content-highlights-vadakara-celebrates-mohanlals-birthday-wheelchairs-distributed-food-served-to-public)