---
title: "വഴിമുടങ്ങി ; അശാസ്ത്രീയമായ സർവീസ് റോഡ്;ദുരിതത്തിലായി സമീപവാസികൾ"
english_title: "Content highlights:-Azhiyoor residents anxious as service roads are raised unscientifically"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/361363/content-highlights-azhiyoor-residents-anxious-as-service-roads-are-raised-unscientifically"
published_at: "2026-05-24T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1282596d250_tgdfgf.jpg"
keywords: ["latest news", "Azhiyoor", "road", "Vadakara"]
---

# വഴിമുടങ്ങി ; അശാസ്ത്രീയമായ സർവീസ് റോഡ്;ദുരിതത്തിലായി സമീപവാസികൾ

> **Lead Summary:** അഴിയൂർ: **[** ദേശീയപാത 66-ന്റെ നിർമാണഭാഗമായി അഴിയൂരിലെ സർവീസ് റോഡുകൾ അശാസ്ത്രീയമായി ഉയർത്തുന്നതിൽ ആശങ്ക. റോഡ് ഉയരുന്നതോടെ ഈ ഭാഗത്തെ നാല് വീടുകളിലേക്കുള്ള വഴി പൂർണമായും തടസ്സപ്പെടുന്ന നിലയിലാണ്. മുറ്റത്തുനിന്ന് നാല് മീറ്ററോളം ഉയരത്തിലാണ് നിലവിൽ ഓവുചാലുകൾ.

## Article Content

അഴിയൂർ: **[** ദേശീയപാത 66-ന്റെ നിർമാണഭാഗമായി അഴിയൂരിലെ സർവീസ് റോഡുകൾ അശാസ്ത്രീയമായി ഉയർത്തുന്നതിൽ ആശങ്ക. റോഡ് ഉയരുന്നതോടെ ഈ ഭാഗത്തെ നാല് വീടുകളിലേക്കുള്ള വഴി പൂർണമായും തടസ്സപ്പെടുന്ന നിലയിലാണ്. മുറ്റത്തുനിന്ന് നാല് മീറ്ററോളം ഉയരത്തിലാണ് നിലവിൽ ഓവുചാലുകൾ.

വീട്ടിൽനിന്ന് പുറത്തിറങ്ങാനോ വാഹനങ്ങൾ പ്രവേശിപ്പിക്കാനോ കഴിയാത്ത അവസ്ഥയിലാണ് താമസക്കാർ. 17-ാം വാർഡിലൂടെ കടന്നുപോകുന്ന തലശേരി മാഹി ബൈപാസ് സർവീസ് റോഡ് നിർമാണമാണ് ഏതാനും വീട്ടുകാർക്ക് യാത്രാതടസ്സമുണ്ടാക്കുന്നത്. ദേശീയപാതയുടെ കിലോമീറ്ററുകളോളം ദൂരത്തുള്ള മഴവെള്ളം ഈ ഓവുചാലുകൾ വഴി നേരിട്ട് വീട്ടുമുറ്റത്തേക്കാണ് ഒഴുകിയെത്തുന്നത്. ചെറിയ മഴയിൽപോലും വീടു കൾ വെള്ളത്തിനടിയിലാകുമെ ന്ന ഭീതിയിലാണ് കുടുംബങ്ങൾ. കൃത്യമായ മഴവെള്ളമൊഴുകാൻ സംവിധാനമില്ലാത്തത് കെട്ടിടങ്ങ ളുടെ സുരക്ഷയെയും ബാധിക്കുന്നു.

മണ്ണൊലിപ്പുണ്ടാകുമെന്നുള്ള ആശങ്കയുമുണ്ട്. സർവീസ് റോഡി ന്റെ അടിഭാഗത്താണ് ഡ്രെയ്നേ ജ് നിർമിച്ചിരിക്കുന്നത്. രണ്ട് മീറ്ററി ലേറെയാണ് സർവീസ് റോഡിന്റെ ഉയരം. ഇതുസംബന്ധിച്ച് പരാതി നൽകി യിരുന്നു. അധികൃതർ തയ്യാറാക്കിയ പഠനറിപ്പോർട്ട് നടപ്പാക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/361363/content-highlights-azhiyoor-residents-anxious-as-service-roads-are-raised-unscientifically)