---
title: "മണി ട്രാപ് ;ഓർക്കാട്ടേരിയിൽ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, സ്വദേശിക്ക് 15.55 ലക്ഷം രൂപ നഷ്ടമായി"
english_title: "Content Highlights:-Online trading scam in Orkattery, native loses Rs. 15.55 lakh"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/361852/content-highlights-online-trading-scam-in-orkattery-native-loses-rs-1555-lakh"
published_at: "2026-05-26T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a153ea834008_retert.jpg"
keywords: ["Latest News", "Online trading", "Orkattery", "Money trap"]
---

# മണി ട്രാപ് ;ഓർക്കാട്ടേരിയിൽ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, സ്വദേശിക്ക് 15.55 ലക്ഷം രൂപ നഷ്ടമായി

> **Lead Summary:** വടകര: **[** ഓർക്കാട്ടേരിയിൽ വാട്‌സ്ആപ്പ് വഴിയുള്ള ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് തട്ടിപ്പിൽ മധ്യവയസകന് ലക്ഷങ്ങൾ നഷ്ടമായി. ഓർക്കാട്ടേരി വട്ടോളി കുറ്റിക്കൂപ്പിൽ വീട്ടിൽ ബാബു രാജനാണ് തട്ടിപ്പിനിരയായത്. 15,55,000 രൂപയാണ് ഇദ്ദേഹത്തിന് നഷ്ടപ്പെട്ടത്.

## Article Content

വടകര: **[** ഓർക്കാട്ടേരിയിൽ വാട്‌സ്ആപ്പ് വഴിയുള്ള ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് തട്ടിപ്പിൽ മധ്യവയസകന് ലക്ഷങ്ങൾ നഷ്ടമായി. ഓർക്കാട്ടേരി വട്ടോളി കുറ്റിക്കൂപ്പിൽ വീട്ടിൽ ബാബു രാജനാണ് തട്ടിപ്പിനിരയായത്. 15,55,000 രൂപയാണ് ഇദ്ദേഹത്തിന് നഷ്ടപ്പെട്ടത്.

ഈ വർഷം ജനുവരി 8 മുതൽ ജനുവരി 25 വരെയുള്ള കാലയളവിലായിരുന്നു കേസിനാസ്പദമായ സംഭവം. വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ട തട്ടിപ്പുകാർ ബാബു രാജന് ആദ്യം സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിൽ പരിശീലനം നൽകി വിശ്വസ്തത പിടിച്ചുപറ്റി. തുടർന്ന് 'SCSLPMA' എന്ന ഓൺലൈൻ ട്രേഡിങ് ആപ്ലിക്കേഷൻ വഴി നിക്ഷേപം നടത്തിയാൽ വൻ ലാഭം കൊയ്യാമെന്ന് ഇവർ വിശ്വസിപ്പിച്ചു.

ഇതനുസരിച്ച് എതിർകക്ഷികൾ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പലതവണകളായി ബാബു രാജൻ 15,55,000 രൂപ അയച്ചു നൽകി. എന്നാൽ പണം കൈപ്പറ്റിയതിന് ശേഷം പ്രതികൾ ഇദ്ദേഹത്തിന്റെ ട്രേഡിങ് സൈറ്റ് ബ്ലോക്ക് ചെയ്യുകയായിരുന്നു. താൻ ചതിക്കപ്പെട്ട വിവരം മനസ്സിലാക്കിയതോടെയാണ് ഇദ്ദേഹം പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/361852/content-highlights-online-trading-scam-in-orkattery-native-loses-rs-1555-lakh)