---
title: "'പുസ്തക പ്രകാശനം'; ഡോ. പി ആശയുടെ കവിതാ സമാഹാരം 'അറ്റക്കാമ' പ്രകാശനം ചെയ്തു"
english_title: "Content highlight:- Dr. P Asha's poetry collection 'Attakaama' released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/362057/content-highlight-dr-p-ashas-poetry-collection-attakaama-released"
published_at: "2026-05-27T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1681e4bb307_FDFGEDGRF.jpg"
keywords: ["LATEST NEWS", "'Attakaama'", "Dr. P Asha's poetry"]
---

# 'പുസ്തക പ്രകാശനം'; ഡോ. പി ആശയുടെ കവിതാ സമാഹാരം 'അറ്റക്കാമ' പ്രകാശനം ചെയ്തു

> **Lead Summary:** വടകര:**[** ഡോ. പി ആശയുടെ കവിതാ സമാഹാരം 'അറ്റക്കാമ' കവി വീരാൻകുട്ടി പ്രകാശിപ്പിച്ചു. ആശയുടെ അമ്മ ജാനകി പുസ്തകം ഏറ്റുവാങ്ങി. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ്.എഴുത്തുകാരൻ കെ വി സജയ് ഉദ്ഘാടനംചെയ്തു. കവി ഡോ. സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി.

## Article Content

വടകര:**[** ഡോ. പി ആശയുടെ കവിതാ സമാഹാരം 'അറ്റക്കാമ' കവി വീരാൻകുട്ടി പ്രകാശിപ്പിച്ചു. ആശയുടെ അമ്മ ജാനകി പുസ്തകം ഏറ്റുവാങ്ങി. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ്.എഴുത്തുകാരൻ കെ വി സജയ് ഉദ്ഘാടനംചെയ്തു. കവി ഡോ. സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി.

ആശയുടെ അച്ഛൻ ടി വി ബാ ലകൃഷ്ണൻ മാസ്റ്ററുടെ സ്മരണയ്ക്കായി കുടുംബം മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്ക് 51 പുസ്തക ങ്ങൾ നൽകി. സ്കൂൾ പ്രിൻസിപ്പൽ ബീന, പ്രധാനാധ്യാപകൻ പി കെ ജിതേഷ് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി .വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രഭാകരൻ അധ്യക്ഷനായി. ഒ പി രാജൻ, എൻ സുരേഷ് ബാബു എന്നിവർ സംസാരിച്ചു. പ്ലാവില ബുക്സ് ആണ് പ്രസാധകർ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/362057/content-highlight-dr-p-ashas-poetry-collection-attakaama-released)