---
title: "പ്രളയ ഫണ്ട് അഴിമതി  ;  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താലൂക്ക് ഓഫീസിലേക്ക്  മാര്‍ച്ചും ധര്‍ണ്ണയും നടത്തി"
english_title: "Flood fund corruption; Congress workers to taluk office March and dharna were held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3621/flood-fund-corruption-congress-workers-to-taluk-office-march-and-dharna-were-held"
published_at: "2021-10-05T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c23cf5c144_congress workers .jpg"
keywords: []
---

# പ്രളയ ഫണ്ട് അഴിമതി  ;  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താലൂക്ക് ഓഫീസിലേക്ക്  മാര്‍ച്ചും ധര്‍ണ്ണയും നടത്തി

> **Lead Summary:** **വടകര**: പ്രളയ ഫണ്ട് അഴിമതി കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കുക , കുത്തഴിഞ്ഞ സിവില്‍ സര്‍വ്വീസ് ഭരണം കാര്യക്ഷമമാക്കുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ വടകര താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

## Article Content

**വടകര**: പ്രളയ ഫണ്ട് അഴിമതി കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കുക , കുത്തഴിഞ്ഞ സിവില്‍ സര്‍വ്വീസ് ഭരണം കാര്യക്ഷമമാക്കുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ വടകര താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

ധര്‍ണ്ണ കെ പി സി സി ജന: സെക്രട്ടറി അഡ്വ.പി.യം. നിയാസ്.ഉദ്ഘാടനം ചെയ്തു.പ്രമോദ് കക്കട്ടില്‍ അദ്ധ്യക്ഷത. വഹിച്ചു.കളത്തില്‍ പീതാംബരന്‍, കാവില്‍ രാധാകൃഷ്ണന്‍ ,സുനില്‍ മടപ്പള്ളി, അച്ചുതന്‍ പുതിയെടുത്ത്, സി.വി.കുഞ്ഞികൃഷ്ണന്‍, കെ.ടി ജയിംസ്, വി.പി.ദുല്‍ ഖിഫില്‍എന്നിവര്‍ സംസാരിച്ചു.

പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും ആരംഭിച്ച പ്രകടനത്തിന് ഇ.നാരായണന്‍ നായര്‍, പി.കെ.ഹബീബ്, ബാബു ഒഞ്ചിയം, ശശിധരന്‍ കരിമ്പനപ്പാലം, കെ.പി.കരുണന്‍, മoത്തില്‍ ശ്രീധരന്‍, കോട്ടയില്‍ രാധാകൃഷ്ണന്‍ ,പുറന്തോടത്ത് സുകുമാരന്‍, എ.സജീവന്‍, കോരങ്കോട് മൊയ്തു ,മരക്കാട്ടേരി ദാമോദരന്‍, എsവത്ത് കണ്ടി കുഞ്ഞിരാമന്‍ ,പി.സി.ഷീബ, സന്ധ്യ, പി.അശോകന്‍ ,എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3621/flood-fund-corruption-congress-workers-to-taluk-office-march-and-dharna-were-held)