---
title: "ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് മാതൃകയായി 'സംഗമം' കൂട്ടായ്മ."
english_title: "'Sangamam' community as an example of growing hundreds of varieties in organic vegetable farming."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/36211/sangamam-community-as-an-example-of-growing-hundreds-of-varieties-in-organic-vegetable-farming"
published_at: "2022-04-06T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624db86ea36dc_Untitled-1.jpg"
keywords: []
---

# ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് മാതൃകയായി 'സംഗമം' കൂട്ടായ്മ.

> **Lead Summary:** **കൈനാട്ടി : **ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ 'സംഗമം' കൂട്ടായ്മ കൃഷി ചെയ്തുവരുന്ന വിഷ രഹിത ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ നിർവഹിച്ചു.

## Article Content

**കൈനാട്ടി : **ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ 'സംഗമം' കൂട്ടായ്മ കൃഷി ചെയ്തുവരുന്ന വിഷ രഹിത ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത മോഹൻ, ചോറോട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ഒ. അസീസ് മാസ്റ്റർ, പതിനൊന്നാം വാർഡ് മെമ്പർ പ്രസാദ് വിലങ്ങിൽ തുടങ്ങിയവര്‍ സംബന്ധിച്ചു. കൊവിഡിന്റെ പ്രതിസന്ധികളും വിലക്കയറ്റവും മറികടന്ന് വിഷരഹിത പച്ചക്കറികൾ നാടിന് നൽകുക എന്ന ലക്ഷ്യത്തോടെയാണ് സന്ദീപ്. കെ.കെ, സജിത്ത് വി.പി, രഗിലേഷ് പി.കെ, രജീഷ് കെ.കെ, സുബിൻ ടി.കെ എന്നീ ചെറുപ്പക്കാർ ചേർന്ന് 'സംഗമം' കൂട്ടായ്മയ്ക്ക് രൂപം നൽകിയത്.

ജൈവവളം മാത്രം നൽകിയാണ് കൃഷി പരിപാലനം നടത്തിയത്. തങ്ങളുടെ മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ വിളവെടുപ്പ് വൻ വിജയമായതോടെ വിഷുക്കാലത്ത് ജനങ്ങള്‍ക്ക് ആവശ്യമുള്ള വിഷ രഹിത പച്ചക്കറികള്‍ നല്‍കാന്‍ കഴിഞ്ഞ സന്തോഷം ഇവർക്കുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/36211/sangamam-community-as-an-example-of-growing-hundreds-of-varieties-in-organic-vegetable-farming)