---
title: "വടകര പരവന്തലയിലെ പരസ്യ കമ്പനിയിൽ മോഷണം; പ്രതി പിടിയിൽ"
english_title: "Theft at Vadakara Paravanthala advertising company; Defendant arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/36230/theft-at-vadakara-paravanthala-advertising-company-defendant-arrested"
published_at: "2022-04-06T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624dca925d222_arrest.jpg"
keywords: []
---

# വടകര പരവന്തലയിലെ പരസ്യ കമ്പനിയിൽ മോഷണം; പ്രതി പിടിയിൽ

> **Lead Summary:** **വടകര : **പരവന്തല ഫ്രീ ബേർഡ്സ് അഡ്വടൈസിങ്ങ് കമ്പനിയിൽ നിന്നും മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. കൊടുവള്ളി വാവാട് സ്വദേശി ഫസലുദ്ദീൻ ആണ് പിടിയിലായത്. കഴിഞ്ഞ മാർച്ച് 12ന് അർദ്ധരാത്രിയിൽ സ്ഥാപനത്തിൽ കടന്ന് ടാബുകളും കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കളവ് ചെയ്യുകയായിരുന്നു.

## Article Content

**വടകര : **പരവന്തല ഫ്രീ ബേർഡ്സ് അഡ്വടൈസിങ്ങ് കമ്പനിയിൽ നിന്നും മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. കൊടുവള്ളി വാവാട് സ്വദേശി ഫസലുദ്ദീൻ ആണ് പിടിയിലായത്. കഴിഞ്ഞ മാർച്ച് 12ന് അർദ്ധരാത്രിയിൽ സ്ഥാപനത്തിൽ കടന്ന് ടാബുകളും കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കളവ് ചെയ്യുകയായിരുന്നു.

മോഷ്ടാവിൻ്റെ ദൃശ്യം സിസി ടിവിയിൽ പതിഞ്ഞതിനെ തുടർന്ന് ജില്ലയിലും പുറത്തും നിരവധി കേസുകളിൽ പ്രതിയായ അബ്ദു റഹിമാനെ കുറിച്ച് അന്വേഷണം ശക്തമാക്കുകയായിരുന്നു.

വടകര സി ഐ ബിജു കെകെ , എസ് ഐമാരായ നിജീഷ് എം, തങ്കരാജ് എം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടരവെ ഒളിവിൽ പോയ പ്രതിയെ പറ്റി ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് ഐ പി എസ്സിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വടകര പോലീസ് സ്റ്റേഷൻ എസ് സി പി ഒ മാരായ സജിത്ത് പി.ടി. ഷിനിൽ കെ എന്നിവർ പ്രതി ഒളിവിൽ താമസിച്ച കാസർകോഡ് ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കുനിയയിൽ ഒളിച്ചു താമസിക്കുന്ന വീട്ടിൽ വെച്ച് ബേക്കൽ പോലീസിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/36230/theft-at-vadakara-paravanthala-advertising-company-defendant-arrested)