---
title: "വടകരയിൽ ബസ് ഉടമകളുടെ സംഘടനയുടെ ജനറൽ ബോഡി; ജനപ്രതിനിധികൾക്ക് സ്വീകരണവും ആർടിഒയ്ക്ക് യാത്രയയപ്പും നൽകി"
english_title: "content highlights:-General body of bus owners' association in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/362317/content-highlights-general-body-of-bus-owners-association-in-vadakara"
published_at: "2026-05-28T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17fc2a1e1dc_17.jpg"
keywords: ["Latest News", "Vatakara", "General Body", "Bus Owners"]
---

# വടകരയിൽ ബസ് ഉടമകളുടെ സംഘടനയുടെ ജനറൽ ബോഡി; ജനപ്രതിനിധികൾക്ക് സ്വീകരണവും ആർടിഒയ്ക്ക് യാത്രയയപ്പും നൽകി

> **Lead Summary:** **വടകര: [**[ ] പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗവും പ്രമുഖ വ്യക്തിത്വങ്ങൾക്കുള്ള ആദരിക്കൽ ചടങ്ങും വടകരയിൽ വെച്ച് പ്രൗഢമായി സംഘടിപ്പിച്ചു.

## Article Content

**വടകര: [**[ ] പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗവും പ്രമുഖ വ്യക്തിത്വങ്ങൾക്കുള്ള ആദരിക്കൽ ചടങ്ങും വടകരയിൽ വെച്ച് പ്രൗഢമായി സംഘടിപ്പിച്ചു.

വടകര എംഎൽഎ കെ.കെ. രമ, പയ്യോളി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. കുഞ്ഞാമു എന്നിവർക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.

ഇതോടൊപ്പം തന്നെ വടകര ആർടിഒ ആയി സേവനമനുഷ്ഠിച്ച പി. രാജേഷിന് ഹൃദ്യമായ യാത്രയയപ്പും ചടങ്ങിൽ വെച്ച് നൽകുകയുണ്ടായി. അസോസിയേഷന്‍ പ്രസിഡന്റ് ഇ.സി. കുഞ്ഞമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖലയിലെ പ്രമുഖ ബസ് ഉടമകളും ഭാരവാഹികളും പങ്കെടുത്തു.

സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ചും സ്വകാര്യ ബസ് മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികളായ സെക്രട്ടറി എ.പി. ഹരിദാസന്‍, എം.കെ. ഗോപാലന്‍, കെ. വിജയന്‍, കെ.കെ. ഗോപാലന്‍ നമ്പ്യാര്‍, ജിജു കുമാര്‍, വി.വി. പ്രസീദ് ബാബു, കെ. പ്രമോദ് എന്നിവര്‍ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/362317/content-highlights-general-body-of-bus-owners-association-in-vadakara)