---
title: "തോടന്നൂരിലെയും ചെമ്മരത്തൂരിലെയും പീഡനശ്രമം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മഹിളാ അസോസിയേഷൻ"
english_title: "Attempted rape in Thodannoor and Chemmarathur: Mahila Association demands immediate arrest of the accused"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/362673/attempted-rape-in-thodannoor-and-chemmarathur-mahila-association-demands-immediate-arrest-of-the-accused"
published_at: "2026-05-30T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fddc63467d_rape_case.jpg"
keywords: ["LATEST NEWS", "RAPE", "Thodannoor", "Chemmarathur", "Mahila Association"]
---

# തോടന്നൂരിലെയും ചെമ്മരത്തൂരിലെയും പീഡനശ്രമം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മഹിളാ അസോസിയേഷൻ

> **Lead Summary:** വടകര: **[** തോടന്നൂരിലും ചെമ്മരത്തുരിലുമുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ യുവതിയെയും വയോധി കയെയും പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളെ അറസ്‌റ്റ് ചെയ്യണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. തോടന്നൂരിൽ ശിശിരം ക്ലിനിക്കിലെ ജീവനക്കാരിയെ ക്ലിനിക്കിലെതന്നെ ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു.

## Article Content

വടകര: **[** തോടന്നൂരിലും ചെമ്മരത്തുരിലുമുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ യുവതിയെയും വയോധി കയെയും പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളെ അറസ്‌റ്റ് ചെയ്യണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. തോടന്നൂരിൽ ശിശിരം ക്ലിനിക്കിലെ ജീവനക്കാരിയെ ക്ലിനിക്കിലെതന്നെ ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു.

അതിജീവിത പ്രതിരോധിച്ചതിനാൽ രക്ഷപ്പെടുകയായിരുന്നു. പൊലീസിൽ പരാതി നൽകിയിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കൗണ്ടർ കേസെടുത്ത് പ്രതിയെ സംരക്ഷിക്കാനുള്ള നടപടി

പൊലീസ് അവസാനിപ്പിക്കണമെന്നും ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ചെമ്മരത്തൂരിൽ 68 വയസുകാരിയെയാണ് 38 വയസുള്ള അയൽവാസിയായ യുവാവ് വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഒരാഴ്ച മുമ്പാണ് സംഭവം. കുടിക്കാൻ വെള്ളം ചോദിച്ചുവന്ന യുവാവ് വയോധികയെ കയറിപ്പിടിക്കുകയായിരുന്നു. വയോധിക കുതറി മാറി രക്ഷപ്പെടുകയായിരുന്നു. യുവാവ് മുമ്പും പല സ്ത്രീകളെയും ആക്രമിച്ചിട്ടുണ്ട്.

വയോധിക പൊലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇരു സംഭവങ്ങളിലും പ്രതികളെ പിടികൂടാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മഹിളാ അസോസിയേഷൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/362673/attempted-rape-in-thodannoor-and-chemmarathur-mahila-association-demands-immediate-arrest-of-the-accused)