---
title: "ഓർക്കാട്ടേരിയിൽ വയോധികയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Elderly woman found hanging from bedroom window in Orkattery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/362687/elderly-woman-found-hanging-from-bedroom-window-in-orkattery"
published_at: "2026-05-30T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c220ddb169_Hotelier_found_hanging_in_Mokeri.jpg"
keywords: ["LATEST NEWS", "Orkattery", "VADKARA", "SUICIDE"]
---

# ഓർക്കാട്ടേരിയിൽ വയോധികയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** വടകര: **[** ഓർക്കാട്ടേരിയിൽ വയോധികയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒ.പി.കെ യിലെ വടക്കേ എരോത്ത് വീട്ടിൽ ചന്ദ്രി ആണ് മരണപ്പെട്ടത്.

## Article Content

വടകര: **[** ഓർക്കാട്ടേരിയിൽ വയോധികയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒ.പി.കെ യിലെ വടക്കേ എരോത്ത് വീട്ടിൽ ചന്ദ്രി ആണ് മരണപ്പെട്ടത്.

ഇന്നലെ രാത്രി 10.00 മണിക്കും ഇന്ന് രാവിലെ 08.30 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം നടന്നതെന്ന് കരുതുന്നു . ചന്ദ്രി താമസിക്കുന്ന വീടിന്റെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ വിവരമറിഞ്ഞ് ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ചന്ദ്രിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പോസ്റ്മാർട്ട നടപടി പൂർത്തിയായ ശേഷം മൃതദേഹം സംസ്കരിക്കും .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/362687/elderly-woman-found-hanging-from-bedroom-window-in-orkattery)