---
title: "വടകര നിക്ഷേപ തട്ടിപ്പ് ആത്മഹത്യ: 'തട്ടിപ്പിന് നേതൃത്വം കൊടുത്തത് കോൺഗ്രസും മുസ്ലിം ലീഗും’ കൊലക്കുറ്റം ചുമത്തണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി "
english_title: "Vadakara investment fraud suicide: 'Congress and Muslim League led the fraud', says CPIM district secretary, demands murder charge"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/362694/vadakara-investment-fraud-suicide-congress-and-muslim-league-led-the-fraud-says-cpim-district-secretary-demands-murder-charge"
published_at: "2026-05-30T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a8d75ca808_VFGHXFG.jpg"
keywords: ["LATEST NEWS", "Suicide", "Congress", "Muslim League", "CPIM", "M. MEHABOOB"]
---

# വടകര നിക്ഷേപ തട്ടിപ്പ് ആത്മഹത്യ: 'തട്ടിപ്പിന് നേതൃത്വം കൊടുത്തത് കോൺഗ്രസും മുസ്ലിം ലീഗും’ കൊലക്കുറ്റം ചുമത്തണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി 

> **Lead Summary:** വടകര: **[**നിക്ഷേപത്തുക ലഭിക്കാത്തതിൽ വായോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ തട്ടിപ്പിന് നേതൃത്വം കൊടുത്തത് കോൺഗ്രസും മുസ്ലിം ലീഗുമെന്ന് ആരോപണവുമായി സിപിഐഎം കോഴിക്കോട് ജില്ല സെക്രട്ടറി എം. മെഹബൂബ്. ആദ്യ നിക്ഷേപം ഉദ്ഘാടനം ചെയ്തത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.

## Article Content

വടകര: **[**നിക്ഷേപത്തുക ലഭിക്കാത്തതിൽ വായോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ തട്ടിപ്പിന് നേതൃത്വം കൊടുത്തത് കോൺഗ്രസും മുസ്ലിം ലീഗുമെന്ന് ആരോപണവുമായി സിപിഐഎം കോഴിക്കോട് ജില്ല സെക്രട്ടറി എം. മെഹബൂബ്. ആദ്യ നിക്ഷേപം ഉദ്ഘാടനം ചെയ്തത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.

ഡിസിസി ജന. സെക്രട്ടറി ആയ സുധീർ കുമാറിനെതിരെ കൊലപാതക കുറ്റം ചുമത്തണം. കുടുംബത്തിന് നീതി നേടി കൊടുക്കാൻ സിപിഐഎം കൂടെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് വടകര തിരുവള്ളൂർ സ്വദേശിയായ ഇബ്രാഹിം കുട്ടിയാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. കോൺഗ്രസ് നേതാവും കടത്തനാട് ലേബർ സർവീസ് സൊസൈറ്റി ഡയറക്ടറുമായ സുധീറിന്റെ വീട്ടിലെത്തിയായിരുന്നു ഇബ്രാഹിം കുട്ടി ആത്മഹത്യാശ്രമം നടത്തിയത്.

സൊസൈറ്റിയിൽ നിക്ഷേപിച്ച തുക ആവശ്യപ്പെട്ടിട്ടും തിരികെ നൽകാത്തതിലുള്ള കടുത്ത മാനസിക വിഷമത്തെ തുടർന്നാണ് ഇയാൾ പെട്രോളുമായി നേതാവിന്റെ വീട്ടിലെത്തിയത്. അവിടെ വെച്ച് ശരീരത്തിലേക്ക് പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇബ്രാഹിം കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/362694/vadakara-investment-fraud-suicide-congress-and-muslim-league-led-the-fraud-says-cpim-district-secretary-demands-murder-charge)