---
title: "ഓട്ടോടാക്‌സി ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന്  എച്ച്.എം.എസ്"
english_title: " That the autotaxi charge should be increased H.M.S."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3630/that-the-autotaxi-charge-should-be-increased-hms"
published_at: "2021-10-05T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c2e03b9c1a_hms photo .jpg"
keywords: []
---

# ഓട്ടോടാക്‌സി ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന്  എച്ച്.എം.എസ്

> **Lead Summary:** ഓര്‍ക്കാട്ടേരി: നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന ഇന്ധനവില , ടാക്‌സ് വര്‍ദ്ധന, സ്‌പെയര്‍ പാര്‍ട്‌സ് വില വര്‍ദ്ധന എന്നിവ പരിഗണിച്ച് ഓട്ടോ ടാക്‌സി ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ്‌മോട്ടോര്‍ & എന്‍ജിനിയറിംഗ് ലേബര്‍ സെന്റര്‍ എച്ച്.എം.എസ് ഓര്‍ക്കാട്ടേരി യൂണിറ്റ് സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു.

## Article Content

ഓര്‍ക്കാട്ടേരി: നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന ഇന്ധനവില , ടാക്‌സ് വര്‍ദ്ധന, സ്‌പെയര്‍ പാര്‍ട്‌സ് വില വര്‍ദ്ധന എന്നിവ പരിഗണിച്ച് ഓട്ടോ ടാക്‌സി ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ്‌മോട്ടോര്‍ & എന്‍ജിനിയറിംഗ് ലേബര്‍ സെന്റര്‍ എച്ച്.എം.എസ് ഓര്‍ക്കാട്ടേരി യൂണിറ്റ് സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു.

എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.എച്ച്.എം.എസ് ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.

യൂണിറ്റ് പ്രസി ഡണ്ട് നെല്ലോളി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കെ.കെ.കൃഷ്ണന്‍, പ്രസാദ് വിലങ്ങില്‍, ശ്രുതിമനോജ്, രഞ്ജിത്ത് കാരാട്ട്, കൊല്യോടി രാമചന്ദ്രന്‍, ശശി തെറ്റത്ത്, ടി.എസ് ചന്ദ്രന്‍, പ്രദീപന്‍ വെള്ളാറ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3630/that-the-autotaxi-charge-should-be-increased-hms)