---
title: "ആഘോഷമായി; ശിങ്കാരിമേളവും നാടൻപാട്ടുമായി ചോറോട് ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം"
english_title: " Content Highlights:- Chorode Buds School's entrance ceremony for the academic year 2026-27 was organized with various programs"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/363225/content-highlights-chorode-buds-schools-entrance-ceremony-for-the-academic-year-2026-27-was-organized-with-various-programs"
published_at: "2026-06-01T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d9988bc704_chorodu.jpg"
keywords: ["Latest News", "Chorode Buds School"]
---

# ആഘോഷമായി; ശിങ്കാരിമേളവും നാടൻപാട്ടുമായി ചോറോട് ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം

> **Lead Summary:** **വടകര : **ചോറോട് ബഡ്‌സ് സ്കൂളിന്റെ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് ബഹു പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : **ചോറോട് ബഡ്‌സ് സ്കൂളിന്റെ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് ബഹു പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് ഉദ്ഘാടനം ചെയ്തു.

സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി അനിത പ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജിത വിനോദ് അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ചന്ദ്രൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിതകുമാരി സി കെ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി വി അനുശ്രീ,പഞ്ചായത്ത് മെമ്പർമാരായ രാജേഷ്ചോറോട് , അഷ്കർ മാഷ്, പ്രിയങ്ക സി പി ,സാദാശിവൻ കെ കെ, പ്രസാദ് വിലങ്ങിൽ, കുടുംബശ്രീ സാമൂഹസമിതി കൺവീനർ ബേബി, കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ രാധിക പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഗീതകെ എം എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കുട്ടികളുടെ കലാപരിപാടികൾ, സ്വാഗതഗാനം, നാടൻ പാട്ട്, ശിങ്കരിമേളം എന്നീ പരിപാടികൾ നടന്നു. ബഡ്സ് സ്കൂൾ അധ്യാപിക പ്രേമ കെ എം ചടങ്ങിന് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/363225/content-highlights-chorode-buds-schools-entrance-ceremony-for-the-academic-year-2026-27-was-organized-with-various-programs)