---
title: "തിരുവള്ളൂരിൽ ആത്മഹത്യ ചെയ്ത  ഇബ്രാഹിം ഹാജിയുടെ വീട് സന്ദർശിച്ച് എം വി ജയരാജൻ "
english_title: " Content Highlights:- MV Jayarajan visits the house of Ibrahim Haji, who committed suicide in Thiruvallur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/363228/content-highlights-mv-jayarajan-visits-the-house-of-ibrahim-haji-who-committed-suicide-in-thiruvallur"
published_at: "2026-06-01T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1da07416d47_m_v_jayarajan.jpg"
keywords: ["Latest News", "Vatakara Suicide Case", "M V Jayarajan"]
---

# തിരുവള്ളൂരിൽ ആത്മഹത്യ ചെയ്ത  ഇബ്രാഹിം ഹാജിയുടെ വീട് സന്ദർശിച്ച് എം വി ജയരാജൻ 

> **Lead Summary:** **വടകര : **കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം നിരവധി തവണ ആവശ്യപ്പെട്ടിട്ടും തിരിച്ച് നല്കാത്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത വടകരയിലെ തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജിയുടെ വീട് സന്ദർശിച്ച് എം വി ജയരാജൻ .

## Article Content

**വടകര : **കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം നിരവധി തവണ ആവശ്യപ്പെട്ടിട്ടും തിരിച്ച് നല്കാത്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത വടകരയിലെ തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജിയുടെ വീട് സന്ദർശിച്ച് എം വി ജയരാജൻ .

ദുഖാർത്താറായ ഭാര്യ ഫൗസിയാ,മക്കൾ അനസ്, ഹസീന,നൂറ, മരുമകൻ സമീർ എന്നിവരുമായി സംസാരിച്ചു. കൂടെ സിപിഐഎം തിരുവള്ളൂർ ലോക്കൽ സെക്രട്ടറി കെ കെ ശങ്കരൻ,സി സി രതീഷ്, എം കെ അഖിലേഷ് ടി കെ ബാലൻ, ജി വി മിഥുൻ, നിധിൻ കെ വൈദ്യർ തുടങ്ങിയവർ എം വി ജയരാജന് ഒപ്പം വീട് സന്ദർശിച്ചു.

 മെയ് 29-നാണ് തിരുവള്ളൂർ സ്വദേശിയായ ഇബ്രാഹിംകുട്ടി ഹാജി (71) ഡിസിസി സെക്രട്ടറി സുധീറിന്റെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീ കൊളുത്തിയത്. 75 ശതമാനത്തിലധികം പൊള്ളലേറ്റ ഇബ്രാഹിം ഹാജി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

ഇബ്രാഹിമിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും സൊസൈറ്റിക്കെതിര ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും പ്രധിഷേധം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/363228/content-highlights-mv-jayarajan-visits-the-house-of-ibrahim-haji-who-committed-suicide-in-thiruvallur)