---
title: "'സ്ഥലമാറ്റം'; വടകര  ലിങ്ക് റോഡിലെ ബസ് സർവീസ് പഴയ സ്റ്റാൻഡിലേക്ക് മാറ്റി"
english_title: "Bus service on Vadakara Link Road shifted to old stand"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/363286/bus-service-on-vadakara-link-road-shifted-to-old-stand"
published_at: "2026-06-02T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e5bde5e2d3_fgyjhtgfyj.jpg"
keywords: ["Vadakara", "Link Road", "Bus service", "Bus Stand"]
---

# 'സ്ഥലമാറ്റം'; വടകര  ലിങ്ക് റോഡിലെ ബസ് സർവീസ് പഴയ സ്റ്റാൻഡിലേക്ക് മാറ്റി

> **Lead Summary:** വടകര: **[**വടകര നഗരത്തിൽ നടപ്പാക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി കൊയിലാണ്ടി ഭാഗത്തേക്ക് ലിങ്ക് റോഡിൽനിന്ന് സർവീസ് നടത്തുന്ന ബസുകൾ പഴയ ബസ് സ്റ്റാൻഡിലേക്ക് മാറ്റി. ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ദീർഘകാലമായി പയ്യോളി, കൊയിലാണ്ടി ഭാഗത്തേക്കുള്ള ബസുകൾ ലിങ്ക് റോഡിൽനിന്നാണ് സർവീസ് നടത്തിയിരുന്നത്.

## Article Content

വടകര: **[**വടകര നഗരത്തിൽ നടപ്പാക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി കൊയിലാണ്ടി ഭാഗത്തേക്ക് ലിങ്ക് റോഡിൽനിന്ന് സർവീസ് നടത്തുന്ന ബസുകൾ പഴയ ബസ് സ്റ്റാൻഡിലേക്ക് മാറ്റി. ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ദീർഘകാലമായി പയ്യോളി, കൊയിലാണ്ടി ഭാഗത്തേക്കുള്ള ബസുകൾ ലിങ്ക് റോഡിൽനിന്നാണ് സർവീസ് നടത്തിയിരുന്നത്.

പഴയ ബസ് സ്റ്റാൻഡിൽനിന്ന് സർവീസ് ലിങ്ക് റോഡിലേക്ക് മാറ്റിയത് വ്യാപാരികൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നഗരസഭാ ചെയർപേഴ്സൺ പി കെ ശശിയുടെ നേതൃത്വത്തിൽ പൊലീസ്, മോട്ടോർ വാഹന വകുപ്പ്, വ്യാപാരി പ്രതിനിധികൾ, ബസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുടെ യോഗം ചേർന്നാണ് പുതിയ തീരുമാനം.

ലിങ്ക് റോഡിൽനിന്ന് സർവീസ് നടത്തുന്ന ബസുകൾ തിങ്കൾ മുതൽ മാർക്കറ്റ് റോഡ് വഴിയാണ് പഴയ ബസ് സ്റ്റാൻഡിലേക്ക് എത്തിയത്. മാർക്കറ്റ് റോഡിൽ ലോറികൾ രാവിലെ ഒമ്പതിന് മു മ്പായി ചരക്കിറക്കി പോവണം. റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. മാർക്കറ്റ് റോഡിൽ ഇരുചക്രവാഹനങ്ങൾ നിർത്തിയിട്ട് പോകുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/363286/bus-service-on-vadakara-link-road-shifted-to-old-stand)