---
title: "കെ റെയിലിനെതിരെ യൂത്ത് കോണ്‍ഗ്രസ്  പ്രവര്‍ത്തകര്‍ താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തി "
english_title: "youth congress anti K Rail proteset in vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/36351/youth-congress-anti-k-rail-proteset-in-vatakara"
published_at: "2022-04-07T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ecb0b8f3d2_p k ragesh .jpg"
keywords: []
---

# കെ റെയിലിനെതിരെ യൂത്ത് കോണ്‍ഗ്രസ്  പ്രവര്‍ത്തകര്‍ താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തി 

> **Lead Summary:** **വടകര: **യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കെ റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രവാക്യം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രതീകാത്മക കെറെയില്‍ സര്‍വ്വേ കല്ല് താലൂക് ഓഫീസ് പരിസരത്ത് സ്ഥാപിച്ചു പ്രതിഷേധിച്ചു.

## Article Content

**വടകര: **യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കെ റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രവാക്യം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രതീകാത്മക കെറെയില്‍ സര്‍വ്വേ കല്ല് താലൂക് ഓഫീസ് പരിസരത്ത് സ്ഥാപിച്ചു പ്രതിഷേധിച്ചു.

പ്രതിഷേധ പരിപാടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് അടിച്ച ഡീസലിന് പണം കൊടുക്കാന്‍ സാധിക്കാത്ത സര്‍ക്കാരാണ് കേരളത്തില്‍ 2 ലക്ഷം കോടിയുടെ പദ്ധതിയുടെ പേര് പറഞ്ഞ് ജനങ്ങളെ ദ്രോഹിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിഷേധ യോഗം നിയോജകമണ്ഡലം പ്രസിഡന്റ് സുബിന്‍ മടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുകുമാരന്‍ പുറന്തോടത്ത്, യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ഇ.കെ ശീതള്‍ രാജ്, കൃഷ്ണദാസ്, പ്രഭിന്‍ പാക്കയില്‍, രാഹുല്‍ ദാസ്, സജിത്ത് മാരാര്‍, സഹീര്‍ കാന്തിലാട്ട് |, അഖില്‍ നന്ദാനത്ത് എന്നിവര്‍ സംസാരിച്ചു. ലിജി പുതിയെടുത്ത്, അഭിനന്ദ് ജെ മാധവ്, ബിപിന്‍ പുറങ്കര, അനന്ദു വി.കെ, ഷെജീര്‍ ഏറാമല, സുഹാസ് ഷൈലേഷ്, സിജു പുഞ്ചിരിമില്‍, അജിനാസ്താഴത്ത്, ദില്‍ രാജ്, വിഷ്ണു, ബിതുല്‍ ബാലന്‍, അഖില്‍നാഥ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/36351/youth-congress-anti-k-rail-proteset-in-vatakara)