---
title: "ചന്ദ്രിയുടെ ദുരൂഹ മരണം; സമഗ്ര അന്വേഷണം വേണമെന്ന് സർവകക്ഷി യോഗം"
english_title: "Chandri's mysterious death; All-party meeting calls for a comprehensive investigation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/363527/chandris-mysterious-death-all-party-meeting-calls-for-a-comprehensive-investigation"
published_at: "2026-06-03T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12b68753962_DEATH_HAND.jpg"
keywords: ["Latest News", "Chandri Death", "Investigation", "Oorkattery"]
---

# ചന്ദ്രിയുടെ ദുരൂഹ മരണം; സമഗ്ര അന്വേഷണം വേണമെന്ന് സർവകക്ഷി യോഗം

> **Lead Summary:** ഓർക്കാട്ടേരി: **[**ഏറാമല പയ്യത്തൂരിലെ നീരളത്ത് ചന്ദ്രിയുടെ ദുരുഹ മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ഏറാമലയിലെ സർവകക്ഷി യോഗം ആവശ്യപ്പെട്ടു. ഏപ്രിൽ 11 നാണ് ചന്ദ്രി സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്.

## Article Content

ഓർക്കാട്ടേരി: **[**ഏറാമല പയ്യത്തൂരിലെ നീരളത്ത് ചന്ദ്രിയുടെ ദുരുഹ മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ഏറാമലയിലെ സർവകക്ഷി യോഗം ആവശ്യപ്പെട്ടു. ഏപ്രിൽ 11 നാണ് ചന്ദ്രി സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്.

മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് സ്വന്തം വിടിന്റെ പിൻഭാഗത്തെ മുറ്റത്ത് കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ നിലയിലായിരുന്നു ചന്ദ്രിയെ കാണപ്പെട്ടത്. ഇത്എങ്ങനെ സംഭവിച്ചു എന്നതിന് കുടുംബാംഗങ്ങളിലും നാട്ടുകാരിലും ഏറെ സംശയങ്ങൾ നിലനിൽക്കുന്നു. പൊലീസും ഫോറൻസിക് വിദഗ്‌ധരും പരിശോധന നടത്തിയിട്ടും നാട്ടുകാരുടെ ആശങ്ക ദുരീകരിക്കാനാവശ്യമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ സമഗ്രമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ഏറാമല നവോദയ വായനശാലയിൽ ചേർന്ന സർവകക്ഷി യോഗം അധികാരികളോട് ആവശ്യപ്പെട്ടു. യോഗത്തിൽ വാർഡ് മെമ്പർ എ കെ ബാബു അധ്യക്ഷനായി. വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളായ കെ കെ കൃഷ്ണൻ, ഒ പി അമ്മദ്, വി പി അനിൽകുമാർ, മൊയ്തു മേക്രോളി, വി കെ നാണു, കെ ടി സജീവൻ തുടങ്ങിയവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/363527/chandris-mysterious-death-all-party-meeting-calls-for-a-comprehensive-investigation)