---
title: "മാലിന്യം വലിച്ചെറിയരുത്; അഴിയൂരിലെ തീര ദേശത്ത് നോട്ടീസ് ബോര്‍ഡുകള്‍ സ്ഥാപിച്ചു"
english_title: "Do not throw away waste; Notice boards were set up along the coast of Azhiyoor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/36358/do-not-throw-away-waste-notice-boards-were-set-up-along-the-coast-of-azhiyoor"
published_at: "2022-04-07T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ecff244369_THEERA THANL PROJECT.jpg"
keywords: []
---

# മാലിന്യം വലിച്ചെറിയരുത്; അഴിയൂരിലെ തീര ദേശത്ത് നോട്ടീസ് ബോര്‍ഡുകള്‍ സ്ഥാപിച്ചു

> **Lead Summary:** **അഴിയൂര്‍ :** സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടെ അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ തീരദേശത്ത് നടപ്പിലാക്കുന്ന തീരതണല്‍ പദ്ധതിപ്രകാരം തീരദേശ വാര്‍ഡുകളായ 1,12,13,14,15,16,18 വാര്‍ഡുകളിലെ കടല്‍ തീരത്ത് നോട്ടീസ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.

## Article Content

**അഴിയൂര്‍ :** സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടെ അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ തീരദേശത്ത് നടപ്പിലാക്കുന്ന തീരതണല്‍ പദ്ധതിപ്രകാരം തീരദേശ വാര്‍ഡുകളായ 1,12,13,14,15,16,18 വാര്‍ഡുകളിലെ കടല്‍ തീരത്ത് നോട്ടീസ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.

തീരദേശത്ത് മലമൂത്ര വിസര്‍ജ്ജന നടത്തുന്നത് നിയമവിരുദ്ധം, വീടുകളിലെ ഭക്ഷണ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിഞ്ഞ കുപ്പികള്‍ എന്നിവ കടല്‍ത്തീരത്ത് വലിച്ചെറിയാന്‍ പാടില്ല.

പൊതുസ്ഥലങ്ങളില്‍ പരസ്യമായി മദ്യപാനം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പാടില്ല എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പ്രതിപാദിച്ച് കൊണ്ടുള്ള നോട്ടീസ് ബോര്‍ഡുകളാണ് സ്ഥാപിച്ചത്. ഒരു വാര്‍ഡില്‍ രണ്ടു ബോര്‍ഡുകളാണ് സ്ഥാപിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/36358/do-not-throw-away-waste-notice-boards-were-set-up-along-the-coast-of-azhiyoor)