---
title: "തയ്യില്‍ മുക്ക്  അടുവാറി താഴ റോഡ്  നാടിന് സമര്‍പ്പിച്ചു "
english_title: "ROAD INAUGURTION -chorode  GRAMAPANCHAYATH - P P chandra sekaran "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/36376/road-inaugurtion-chorode-gramapanchayath-p-p-chandra-sekaran"
published_at: "2022-04-07T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624eeccb87cc6_road inauguration chorode .jpg"
keywords: []
---

# തയ്യില്‍ മുക്ക്  അടുവാറി താഴ റോഡ്  നാടിന് സമര്‍പ്പിച്ചു 

> **Lead Summary:** **കൈനാട്ടി: **ചോറോട് ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച തയ്യില്‍ മുക്ക് അടുവാറി താഴ റോഡ് ഗ്രാമ പഞ്ചാായത്ത് പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു.

## Article Content

**കൈനാട്ടി: **ചോറോട് ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച തയ്യില്‍ മുക്ക് അടുവാറി താഴ റോഡ് ഗ്രാമ പഞ്ചാായത്ത് പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു.

ഹൈവേ പരിസരത്തു ചേര്‍ന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ.മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു.

ചെനേങ്കി ബാലകൃഷ്ണന്‍ , പി.പി.രജീഷ്, പി.കെ.സതീശന്‍ , അനില്‍കുമാര്‍ വെസ്റ്റ് വിന്റ് എന്നിവര്‍ പ്രസംഗിച്ചു. വികസന സമിതി കണ്‍വീനര്‍ പി.പി.രാജേഷ് സ്വാഗതവും അംഗനവാടി ടീച്ചര്‍ പ്രസീത സി.കെ. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/36376/road-inaugurtion-chorode-gramapanchayath-p-p-chandra-sekaran)