---
title: "കോറോത്ത് റോഡിൽ സ്കൂൾ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ചു"
english_title: "A scooter parked near a school on Koroth Road was stolen."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/363798/a-scooter-parked-near-a-school-on-koroth-road-was-stolen"
published_at: "2026-06-04T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690e12b4229e6_police.jpg"
keywords: ["latest news", "Koroth Road", "bike missing", "athanikkal school"]
---

# കോറോത്ത് റോഡിൽ സ്കൂൾ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ചു

> **Lead Summary:** ചോമ്പാല : **[** സ്കൂൾ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ കള്ളന്മാർ മോഷ്ടിച്ചതായി പരാതി. കുറിഞ്ഞാലിയോട് കല്ല്യാട്ട് താഴെ കുനിയിൽ സുരേഷിന്റെ ഉടമസ്ഥതയിലുള്ള ഹോണ്ട ഡിയോ സ്കൂട്ടറാണ് മോഷണം പോയത്.

## Article Content

ചോമ്പാല : **[** സ്കൂൾ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ കള്ളന്മാർ മോഷ്ടിച്ചതായി പരാതി. കുറിഞ്ഞാലിയോട് കല്ല്യാട്ട് താഴെ കുനിയിൽ സുരേഷിന്റെ ഉടമസ്ഥതയിലുള്ള ഹോണ്ട ഡിയോ സ്കൂട്ടറാണ് മോഷണം പോയത്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കും വൈകിട്ട് അഞ്ച് മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം. സുരേഷ് ജോലി ചെയ്യുന്ന കോറോത്ത് റോഡ് അത്തോണിക്കൽ സ്കൂളിന് പിൻവശത്ത് പാർക്ക് ചെയ്തിരിക്കുകയായിരുന്നു വാഹനം. ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന വെള്ളയും കറുപ്പും നിറത്തിലുള്ള, KL 18 R 5761 നമ്പറിലുള്ള സ്കൂട്ടറാണ് നഷ്ടപ്പെട്ടത്.

സ്കൂൾ സമയത്ത് ജനശ്രദ്ധ കുറഞ്ഞ ഭാഗത്ത് നിർത്തിയിട്ടിരുന്ന വാഹനം കള്ളന്മാർ തന്ത്രപൂർവ്വം കടത്തിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഉടമസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/363798/a-scooter-parked-near-a-school-on-koroth-road-was-stolen)