---
title: "വടകര നഗരസഭയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍  ഏഴു കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും"
english_title: "In Vadakara municipality, projects worth `7 crore will be implemented under the employment guarantee scheme"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/36386/in-vadakara-municipality-projects-worth-7-crore-will-be-implemented-under-the-employment-guarantee-scheme"
published_at: "2022-04-07T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624ef6e577862_VTK MUNCIPALITY.jpg"
keywords: []
---

# വടകര നഗരസഭയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍  ഏഴു കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും

> **Lead Summary:** **വടകര: **അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ ഏഴു കോടി രൂപയുടെ വിവിധ പദ്ധതികള്‍ കര്‍മ്മ പദ്ധതി തയ്യാറായി. ടൗണ്‍ഹാളില്‍ നടന്ന ശില്‍പ്പശാലയിലാണ് കര്‍മ്മ പദ്ധതി തയ്യാറാക്കിയത്. ഭൂവികസനം ജലസേചനം കാര്‍ഷികരംഗത്ത് പ്രവര്‍ത്തനങ്ങള്‍ എന്നിവയിലാണ് കൂടുതല്‍ പദ്ധതികള്‍ വകയിരുത്തിയത്. നഗരസഭയുടെ പദ്ധതികള്‍ വിവിധ കേന്ദ്ര ആവിഷ്‌കൃത പദ്ധതികള്‍ വകുപ്പ് തല പദ്ധതികള്‍ എന്നിവയുമായി സംയോജിപ്പിച്ചുള്ള പ്രവര്‍ത്തികളും നടപ്പാക്കും.

## Article Content

**വടകര: **അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ ഏഴു കോടി രൂപയുടെ വിവിധ പദ്ധതികള്‍ കര്‍മ്മ പദ്ധതി തയ്യാറായി. ടൗണ്‍ഹാളില്‍ നടന്ന ശില്‍പ്പശാലയിലാണ് കര്‍മ്മ പദ്ധതി തയ്യാറാക്കിയത്. ഭൂവികസനം ജലസേചനം കാര്‍ഷികരംഗത്ത് പ്രവര്‍ത്തനങ്ങള്‍ എന്നിവയിലാണ് കൂടുതല്‍ പദ്ധതികള്‍ വകയിരുത്തിയത്. നഗരസഭയുടെ പദ്ധതികള്‍ വിവിധ കേന്ദ്ര ആവിഷ്‌കൃത പദ്ധതികള്‍ വകുപ്പ് തല പദ്ധതികള്‍ എന്നിവയുമായി സംയോജിപ്പിച്ചുള്ള പ്രവര്‍ത്തികളും നടപ്പാക്കും.

കാര്‍ഷിക നഴ്‌സറി സോക്കേജ് പിറ്റ് നിര്‍മ്മാണം സിമന്റ് കട്ട നിര്‍മ്മാണം എന്നീ പുതിയ മേഖലകളും കണ്ടെത്തും. ആകെ തൊഴില്‍ ദിനങ്ങളാണ് വിഭാവനം ചെയ്യുന്നത്.വാര്‍ഡ് തല സംഘാടന ചുമതല കുടുംബശ്രീക്കാണ്. നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കും കുടുംബശ്രീ പ്രതിനിധികള്‍ക്കുമായി നടന്ന ശില്പശാല നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു ഉദ്ഘടനം ചെയ്തു.ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ. കെ വനജ അധ്യക്ഷയായി.

വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വിജയി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു പ്രേമന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എപി പ്രജിത മരാമത്ത് ചെയര്‍മാന്‍ എം ബിജു പ്രൊജക്റ്റ് ഓഫീസര്‍ സന്തോഷ് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വി മീര എന്നിവര്‍ പ്രസംഗിച്ചു നഗരസഭാ സെക്രട്ടറി എന്‍ കെ ഹരീഷ് പദ്ധതി വിശദീകരണം നടത്തി.ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജീവ് കുമാര്‍ സ്വാഗതവും റീന വി. ടി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/36386/in-vadakara-municipality-projects-worth-7-crore-will-be-implemented-under-the-employment-guarantee-scheme)