---
title: "വടകര ബി എഡ് സെന്റര്‍  സ്ഥലം യൂണിവേഴ്‌സിറ്റിക്ക് രജിസ്റ്റര്‍ ചെയ്യാന്‍ നടപടി"
english_title: "Vadakara B.Ed Center Center Location To register with the University Action will be taken"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3639/vadakara-bed-center-center-location-to-register-with-the-university-action-will-be-taken"
published_at: "2021-10-05T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c3a4360a1d_bed centre .jpg"
keywords: []
---

# വടകര ബി എഡ് സെന്റര്‍  സ്ഥലം യൂണിവേഴ്‌സിറ്റിക്ക് രജിസ്റ്റര്‍ ചെയ്യാന്‍ നടപടി

> **Lead Summary:** വടകര: നഗരസഭയുടെ ഉമസ്ഥതയില്‍ പാലോളിപാലത്ത് പ്രവൃത്തിക്കുന്ന യൂണിവേഴ്‌സിറ്റി ബി എഡ് സെന്റര്‍ അടങ്ങുന്ന സ്ഥലം രജിസ്റ്റര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് രജിസ്ട്രര്‍ ചെയ്തു നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

## Article Content

വടകര: നഗരസഭയുടെ ഉമസ്ഥതയില്‍ പാലോളിപാലത്ത് പ്രവൃത്തിക്കുന്ന യൂണിവേഴ്‌സിറ്റി ബി എഡ് സെന്റര്‍ അടങ്ങുന്ന സ്ഥലം രജിസ്റ്റര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് രജിസ്ട്രര്‍ ചെയ്തു നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

രജിസ്‌ട്രേഷന്‍ നടക്കാത്തതിനെ തുടര്‍ന്ന് സെന്ററിന്റെ അംഗീകാരം നഷ്ടപെടുന്ന അവസ്ഥയിലായിരുന്നു. സെന്ററില്‍ ഈ വര്‍ഷത്തെ ബി എഡ് അഡ്മിഷന്‍ തുടങ്ങുന്നതിനും എന്‍സിടിഇ അംഗീകാരത്തിനും രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സെന്റര്‍ പ്രിന്‍സിപ്പാള്‍ നഗരസഭാ കൗണ്‍സിലിനെ അറിയിച്ചിട്ടുണ്ട്.

വടകര ബി.എഡ് സെന്ററിനായി 21 വര്‍ഷം മുന്‍പ് നഗരസഭ വിട്ടുനല്‍കിയ സ്ഥലം കാലമിത്രയായിട്ടും സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകാത്തത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ (എന്‍സിടിഇ) പലതവണ ഈ പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അര്‍ഹിക്കുന്ന ഗൗരവത്തില്‍ പരിഗണിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്.

2014 മുതലുള്ള കോഴ്‌സുകള്‍ മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കണം എന്ന നിര്‍ദ്ദേശം വിദ്യാര്‍ത്ഥികളി്ല്‍ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

അഴിത്തല ഫിഷ് ലാന്റിംഗ് സെന്ററില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ ഗേറ്റ് സ്ഥാപിക്കുവാനും സമ്പൂര്‍ണ്ണ മാലിന്യ മുക്ത നടപടികളുമായി നഗരസഭ മുന്നോട്ട് പോകുമ്പോഴും വിവിധ പ്രദേശങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് പതിവായ സാഹചര്യത്തില്‍ വിവിധ വാര്‍ഡുകളില്‍ സിസിടിവി ക്യമാറകള്‍ സ്ഥാപിക്കുവാനും തീരുമാനമായി. സാന്റ് ബാങ്ക്‌സില്‍ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കളിസ്ഥലം കൈയേറി എന്ന പരാതി ടൂറിസം വികസന സമിതി ചേര്‍ന്ന് പരിശോധിക്കാനും തീരുമാനമായി.****

സാന്റ് ബാങ്ക്‌സില്‍ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കളിസ്ഥലം കൈയേറി എന്ന പരാതി ടൂറിസം വികസന സമിതി ചേര്‍ന്ന് പരിശോധിക്കാനും തീരുമാനമായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3639/vadakara-bed-center-center-location-to-register-with-the-university-action-will-be-taken)