---
title: "വലഞ്ഞ് യാത്രക്കാർ ; ദേശീയപാതാ പ്രവൃത്തിക്കുള്ള മണ്ണ് ലോറിയിൽ നിന്ന് റോഡിലേക്ക് മറിഞ്ഞു, വടകരയിൽ സർവീസ് റോഡ് ചെളിക്കുളമായി"
english_title: "Soil for national highway work spilled from a lorry onto the road, turning the service road in Vadakara into a mud puddle"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/363931/soil-for-national-highway-work-spilled-from-a-lorry-onto-the-road-turning-the-service-road-in-vadakara-into-a-mud-puddle"
published_at: "2026-06-05T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a225b151e572_THRFTYGH.jpg"
keywords: ["LATEST NEWS", "WAGAD SERVICE", "NATIONAL HIGHWAY", "ROAD BLOCK"]
---

# വലഞ്ഞ് യാത്രക്കാർ ; ദേശീയപാതാ പ്രവൃത്തിക്കുള്ള മണ്ണ് ലോറിയിൽ നിന്ന് റോഡിലേക്ക് മറിഞ്ഞു, വടകരയിൽ സർവീസ് റോഡ് ചെളിക്കുളമായി

> **Lead Summary:** വടകര: **[**ദേശീയപാതാ പ്രവൃത്തിക്കുള്ള മണ്ണ് ലോറിയിൽനിന്ന് സർവീസ് റോഡി ലേക്ക് മറിഞ്ഞു. ദേശീയപാതാ നിർമാണക്കമ്പനിയായ വഗാഡിന്റെ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന മണ്ണ് വീണ് സർവീസ് റോഡ് ചെളിക്കുളമായി. വ്യാഴാഴ്ച വൈകിട്ട് മലബാർ ഗോൾഡിന് സമീപമുള്ള സർവീസ് റോഡിൽ മൺകൂനയായതോടെ വാഹനഗതാഗതവും തടസ്സപ്പെട്ടു.

## Article Content

വടകര: **[**ദേശീയപാതാ പ്രവൃത്തിക്കുള്ള മണ്ണ് ലോറിയിൽനിന്ന് സർവീസ് റോഡി ലേക്ക് മറിഞ്ഞു. ദേശീയപാതാ നിർമാണക്കമ്പനിയായ വഗാഡിന്റെ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന മണ്ണ് വീണ് സർവീസ് റോഡ് ചെളിക്കുളമായി. വ്യാഴാഴ്ച വൈകിട്ട് മലബാർ ഗോൾഡിന് സമീപമുള്ള സർവീസ് റോഡിൽ മൺകൂനയായതോടെ വാഹനഗതാഗതവും തടസ്സപ്പെട്ടു.

നമ്പർ പ്ലേറ്റില്ലാതെ സർവീസ് നടത്തിയ ലോറി നിർത്താതെ പോയതിനെ തുടർന്ന് നാട്ടുകാരും വാഹന യാത്രക്കാരും പ്രതിഷേധിച്ചതോടെയാണ് ജെസിബി ഉപയോഗിച്ച് മൺകുന നീക്കിയത്. എന്നിട്ടും സർവീസ് റോഡ് ചെളിക്കുളമായ സ്ഥിതിയിലാണ്. ഇരുചക്ര വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത സ്ഥിതിയാണ്. മഴ പെയ്താൽ സ്ഥിതി ദയനീയമാവും. സംഭവത്തെ തുടർന്ന് സർവീസ് റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപെട്ടു .

നേരത്തെ മേമുണ്ടയിലും ദേശീയപാ തയ്ക്ക് മണ്ണുമായി വന്ന ലോറിമറി ഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി യിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ വഗാഡിൻ്റെ ലോറികൾ തടഞ്ഞതോടെ മണ്ണ് മുഴുവൻ നീക്കി കഴുകി വൃത്തിയാക്കിയ ശേഷമാണ് വിട്ടയച്ചത്.

മുമ്പ് ഇതേ സ്ഥലത്ത് മേൽപ്പാലത്തിൽനിന്ന് ഇരുമ്പ് പൈപ്പ് റോഡിലേക്ക് വീണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടിരുന്നു. ബന്ധപ്പെട്ട രേഖകളും നമ്പർ പ്ലേറ്റുമില്ലാത്ത വാഹനമാണ് ദേശീയപാതയുടെ പ്രവൃത്തിക്കായി സർവീസ് നടത്തുന്നത്. ഇവരുടെ വാഹനങ്ങൾ പരിശോധന നടത്താൻ മോട്ടോർ വാഹന വകുപ്പോ, പൊലിസോ തയ്യാറാകാത്തതിലും പ്രതിഷേധമുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/363931/soil-for-national-highway-work-spilled-from-a-lorry-onto-the-road-turning-the-service-road-in-vadakara-into-a-mud-puddle)