---
title: "സ്‌കൂട്ടര്‍ മോഷ്ടാവ് പിടിയില്‍ ; കോറോത്ത് റോഡില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി"
english_title: "Police arrest suspect who stole scooter from Koroth Road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/363968/police-arrest-suspect-who-stole-scooter-from-koroth-road"
published_at: "2026-06-05T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a226dd1a2834_fghfghjn.jpg"
keywords: ["latest news", "Koroth Road", "scooter stole", "Ayiyur"]
---

# സ്‌കൂട്ടര്‍ മോഷ്ടാവ് പിടിയില്‍ ; കോറോത്ത് റോഡില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി

> **Lead Summary:** അഴിയൂര്‍: **[** കോറോത്ത് റോഡില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയിലായി. എറണാകുളം ആലക്കാട്ട് കിരിക്കോട്ട് തോട്ടുക്കര ഹൗസില്‍ ജോസ് വിന്‍സന്റ് പോള്‍ ആണ് പിടിയിലായത്.

## Article Content

അഴിയൂര്‍: **[** കോറോത്ത് റോഡില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയിലായി. എറണാകുളം ആലക്കാട്ട് കിരിക്കോട്ട് തോട്ടുക്കര ഹൗസില്‍ ജോസ് വിന്‍സന്റ് പോള്‍ ആണ് പിടിയിലായത്.

ഏറാമല കുറിഞ്ഞിലാട് കല്ല്യാട്ട് താഴെ കുനി സുരേഷിന്റെ ഇരുചക്ര വാഹനമാണ് മോഷണം പോയത്. കോറോത്ത് റോഡ് അത്താണിക്കലില്‍ നിര്‍ത്തിയിട്ട വണ്ടി ഓടിച്ച് പോവുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് ചോമ്പാല്‍ എസ്‌ഐ ടി.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയും സ്‌കൂട്ടറൂം തലശ്ശേരിയില്‍ നിന്ന് വലയിലായത്. പ്രതിയെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതി റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/363968/police-arrest-suspect-who-stole-scooter-from-koroth-road)