---
title: "പരിസ്ഥിതി ദിനാചരണം; കർഷക സംഘം വൃക്ഷത്തൈ നട്ടു"
english_title: "Environment Day celebration; Farmer group plants tree saplings"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/363993/environment-day-celebration-farmer-group-plants-tree-saplings"
published_at: "2026-06-05T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a227dff1fd42_fyjudtryj.jpg"
keywords: ["latest news", "Environment Day celebration", "ayanchery"]
---

# പരിസ്ഥിതി ദിനാചരണം; കർഷക സംഘം വൃക്ഷത്തൈ നട്ടു

> **Lead Summary:** ആയഞ്ചേരി: **[** പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കർഷക സംഘം ആയഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി പൊയിൽതാഴ പൊതുസ്ഥലത്ത് വൃക്ഷത്തൈ നട്ടു. പ്രമുഖ കർഷകനായ മൊയ്തു നങ്ങ്യാറത്ത് വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിന്റെയും ഹരിത പരിസ്ഥിതി സൃഷ്ടിക്കുന്നതിന്റെയും പ്രാധാന്യം ചടങ്ങിൽ പങ്കെടുത്തവർ ഓർമ്മിപ്പിച്ചു.

## Article Content

ആയഞ്ചേരി: **[** പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കർഷക സംഘം ആയഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി പൊയിൽതാഴ പൊതുസ്ഥലത്ത് വൃക്ഷത്തൈ നട്ടു. പ്രമുഖ കർഷകനായ മൊയ്തു നങ്ങ്യാറത്ത് വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിന്റെയും ഹരിത പരിസ്ഥിതി സൃഷ്ടിക്കുന്നതിന്റെയും പ്രാധാന്യം ചടങ്ങിൽ പങ്കെടുത്തവർ ഓർമ്മിപ്പിച്ചു.

ചടങ്ങിൽ കെ. സോമൻ, മേഖല സെക്രട്ടറി ഹമീദ് ടി.പി., മനോജൻ കെ.കെ., ശശിധരൻ നെല്ലോളി, രാജീവൻ സി.എം., ബാബു എൻ., സത്യദാസ് ടി.വി. എന്നിവർ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/363993/environment-day-celebration-farmer-group-plants-tree-saplings)