---
title: "പണി തുടങ്ങി നഗരസഭ;   മാലിന്യം വലിച്ചെറിഞ്ഞവരില്‍ നിന്നും പിഴ ഈടാക്കി"
english_title: "From those who dumped waste Fined "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3640/from-those-who-dumped-waste-fined"
published_at: "2021-10-05T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c4191e30ca_muncipality photo.jpg"
keywords: []
---

# പണി തുടങ്ങി നഗരസഭ;   മാലിന്യം വലിച്ചെറിഞ്ഞവരില്‍ നിന്നും പിഴ ഈടാക്കി

> **Lead Summary:** **വടകര:** സമ്പൂര്‍ണ്ണ മാലിന്യ മുക്ത നഗരം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന വടകര നരസഭ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് തുടങ്ങി.

## Article Content

**വടകര:** സമ്പൂര്‍ണ്ണ മാലിന്യ മുക്ത നഗരം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന വടകര നരസഭ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് തുടങ്ങി.

മാലിന്യം നിക്ഷേപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ വിവിധ വാര്‍ഡുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദേശീയപാതയില്‍ മാലിന്യം നിക്ഷേപിച്ചവരില്‍ നിന്നും 30,000 രൂപ പിഴ ഈടാക്കി.

കഴിഞ്ഞ ദിവസമാണ് പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ ടിപ്പര്‍ലോറിയില്‍ നിക്ഷേപിച്ചത് ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ടിപ്പര്‍ ലോറിയില്‍ മാലിന്യം നിക്ഷേപിച്ചതിന് പുതുപ്പണം സ്വദേശി സമീറില്‍ നിന്നാണ് പിഴ ഈടാക്കിയത്.

മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ രാത്രികാല പരിശോധന ശക്തമാക്കുമെന്നും നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3640/from-those-who-dumped-waste-fined)