---
title: "എ എം കുഞ്ഞിക്കണ്ണന്‍  വടകര രചിച്ച  ആരാണയാള്‍ പുസ്തക പ്രകാശനം 11 ന്"
english_title: "M Kunjikannan's book release on April 11"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/36408/m-kunjikannans-book-release-on-april-11"
published_at: "2022-04-07T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624f1482d1994_PRESS CLUB.jpg"
keywords: []
---

# എ എം കുഞ്ഞിക്കണ്ണന്‍  വടകര രചിച്ച  ആരാണയാള്‍ പുസ്തക പ്രകാശനം 11 ന്

> **Lead Summary:** **വടകര: .**എം കുഞ്ഞിക്കണ്ണന്‍ വടകര രചിച്ച ആരാണയാള്‍ എന്ന കഥ സമാഹാരം ഈ മാസം 11 ന് മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍3 .30 ന് നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേനത്തില്‍ അറിയിച്ചു. ഒട്ടേറെ സാഹിത്യകാരന്മാരുടെ ജന്മം കൊണ്ട് ധന്യമായ വടകര ഒരു എഴുത്തുകാരനെക്കൂടി സമൂഹത്തിന്റെ മുന്നിലേക്ക് അവതരിപ്പിക്കുയാണ്.

## Article Content

**വടകര: .**എം കുഞ്ഞിക്കണ്ണന്‍ വടകര രചിച്ച ആരാണയാള്‍ എന്ന കഥ സമാഹാരം ഈ മാസം 11 ന് മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍3 .30 ന് നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേനത്തില്‍ അറിയിച്ചു. ഒട്ടേറെ സാഹിത്യകാരന്മാരുടെ ജന്മം കൊണ്ട് ധന്യമായ വടകര ഒരു എഴുത്തുകാരനെക്കൂടി സമൂഹത്തിന്റെ മുന്നിലേക്ക് അവതരിപ്പിക്കുയാണ്.

പ്രശസ്ത സാഹിത്യകാരന്‍ യു .കെ. കുമാരന്‍ പ്രകാശനം ചെയ്യും.കെ മുരളീധരന്‍ എം.പി പരിപാടി ഉദ്ഘാടനം ചെയ്യും. കെ.കെ. രമ എം.എല്‍.എ അധ്യക്ഷത വഹിക്കും. വേണുഗോപാല്‍ പേരാമ്പ്ര പുസ്തകം പരിചയപ്പെടുത്തും. അഡ്വ. ഐ മൂസ പുസ്തകം ഏറ്റുവാങ്ങും. കല സാഹിത്യ രാഷ്ട്രീയ പ്രവര്‍ത്തകനായ എ.എം കുഞ്ഞിക്കണ്ണന്‍ മന്തരത്തൂര്‍ സ്വദേശിയാണ്.

വാട്ടര്‍ അതോറിറ്റിയിലെ ഔദ്യോഗിക സേവനത്തിനു ശേഷം രാഷ്ട്രീയ സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തനത്തില്‍ സജീവമാണ്. ഗാന്ധി സാഹിത്യ വേദിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്. വാര്‍ത്ത സമ്മേളനത്തില്‍ കഥാകൃതത് എ.എം കുഞ്ഞിക്കണ്ണന്‍ , ആര്‍ വിജയന്‍, ഹരീന്ദ്രന്‍ കരിമ്പനപ്പാലം, മനോജ് ആവള എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/36408/m-kunjikannans-book-release-on-april-11)