---
title: "'ന്യൂജൻ സിനിമ'; വടകരയിൽ സിനിമ  സെമിനാർ സംഘടിപ്പിച്ചു, സിനിമയിലെ നന്മകളെ സ്വീകരിക്കണമെന്ന് ഡോ. കെ.എം ഭരതൻ"
english_title: "Cinema seminar organized in Vadakara, Dr. KM Bharathan urges to embrace the goodness of cinema"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/364322/cinema-seminar-organized-in-vadakara-dr-km-bharathan-urges-to-embrace-the-goodness-of-cinema"
published_at: "2026-06-06T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24098b5edf0_fghrdthgj.jpg"
keywords: ["latest news", "Cinema seminar", "Dr. KM Bharathan", "Vadakara"]
---

# 'ന്യൂജൻ സിനിമ'; വടകരയിൽ സിനിമ  സെമിനാർ സംഘടിപ്പിച്ചു, സിനിമയിലെ നന്മകളെ സ്വീകരിക്കണമെന്ന് ഡോ. കെ.എം ഭരതൻ

> **Lead Summary:** വടകര: **[**എല്ലാ കലാരൂപങ്ങളും മാറിയപോലെ സിനിമയും കാലത്തിനൊത്തു മാറിയിട്ടുണ്ടെന്നും അതിലെ നന്മ ഉള്‍ക്കൊണ്ട് തിന്മയെ മാറ്റി നിര്‍ത്തി സ്വീകരിക്കുകയാണ് വേണ്ടതെന്നും ഡോ കെ.എം.ഭരതന്‍ അഭിപ്രായപ്പെട്ടു. വില്ല്യാപ്പള്ളി സൗഹൃദക്കൂട്ടായ്മ സംഘടിപ്പിച്ച ‘ന്യൂജന്‍ സിനിമയെ ഉള്‍ക്കൊള്ളാനാവുമോ’ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

വടകര: **[**എല്ലാ കലാരൂപങ്ങളും മാറിയപോലെ സിനിമയും കാലത്തിനൊത്തു മാറിയിട്ടുണ്ടെന്നും അതിലെ നന്മ ഉള്‍ക്കൊണ്ട് തിന്മയെ മാറ്റി നിര്‍ത്തി സ്വീകരിക്കുകയാണ് വേണ്ടതെന്നും ഡോ കെ.എം.ഭരതന്‍ അഭിപ്രായപ്പെട്ടു. വില്ല്യാപ്പള്ളി സൗഹൃദക്കൂട്ടായ്മ സംഘടിപ്പിച്ച ‘ന്യൂജന്‍ സിനിമയെ ഉള്‍ക്കൊള്ളാനാവുമോ’ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സീറോ ബാബു വിഷയം അവതരിപ്പിച്ചു. സുഗുണേഷ് കുറ്റിയില്‍ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ പപ്പന്‍ നരിപ്പറ്റ മുഖ്യപ്രഭാഷണം നടത്തി. വി. ബാലന്‍, രജിത്ത് കുനിങ്ങാട്, ഹമീദ് കുനിങ്ങാട്, റസാഖ് കല്ലേരി, സി വി അബ്ദുള്ള, ഇ്ഹാഖ് വള്ളില്‍, സില്‍വ രാംദാസ്, രമേശ് ബാബു, പി കെ ദിവാകരന്‍, അശ്വന്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/364322/cinema-seminar-organized-in-vadakara-dr-km-bharathan-urges-to-embrace-the-goodness-of-cinema)