---
title: "ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചു മോഡൽ പോളിയിൽ ബോധവത്കരണ ക്ലാസ്"
english_title: "Awareness class on Model Polly on the occasion of World Health Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/36435/awareness-class-on-model-polly-on-the-occasion-of-world-health-day"
published_at: "2022-04-08T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624f9c02e2977_awarnesss class.jpg"
keywords: []
---

# ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചു മോഡൽ പോളിയിൽ ബോധവത്കരണ ക്ലാസ്

> **Lead Summary:** **വടകര: **വടകര മോഡൽ പോളിടെക്നിക് കോളേജ് എൻ.എസ്.എസ് യൂണിറ്റ് ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസ് നടത്തി.

## Article Content

**വടകര: **വടകര മോഡൽ പോളിടെക്നിക് കോളേജ് എൻ.എസ്.എസ് യൂണിറ്റ് ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസ് നടത്തി.

കോളജിൽ നടന്ന പരിപാടിയിൽ ബി.ഡി.കെ കോഴിക്കോട് വടകര എക്സിക്യൂട്ടീവ് മെമ്പർ നിധിൻ മുരളി, ബി.ഡി. കെ താലൂക്ക് പ്രസിഡണ്ട് ഹസ്സൻ വി.എസ് എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സഹില കെ.എം അധ്യക്ഷത വഹിച്ചു. ഇലക്ട്രിക്കൽ & ഇലട്രോണിക് എച്ച്.ഒ.ഡി സിന്ധു സ്വാഗതവും അഫ കദീജ നന്ദിയും പറഞ്ഞു. രക്തദാനത്തിനെ കുറിച്ചും ലോകാരോഗ്യ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും വിദ്യാർത്ഥികളുടെ ചർച്ചയും ക്ലാസിൽ നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/36435/awareness-class-on-model-polly-on-the-occasion-of-world-health-day)