---
title: "ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് ഇന്ന് വടകരയിൽ കൊടിയുയരും "
english_title: "The DYFI District Conference Flag Day will be held on Friday."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/36437/the-dyfi-district-conference-flag-day-will-be-held-on-friday"
published_at: "2022-04-08T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624fa275171d5_dyfi.jpg"
keywords: []
---

# ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് ഇന്ന് വടകരയിൽ കൊടിയുയരും 

> **Lead Summary:**  **വടകര: **ഡിവൈഎഫ്ഐ ജില്ലാ സമ്മേളന പതാകദിനാചരണം വെള്ളിയാഴ്ച നടക്കും. ഫറോക്കിലെ പേരോത്ത് രാജീവൻ സ്മൃതി മണ്ഡപത്തിൽനിന്ന്‌ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്തിന്റെ നേതൃത്വത്തിലുള്ള പതാക ജാഥയും മേപ്പയ്യൂരിലെ രക്തസാക്ഷി ഇബ്രാഹിം സ്മൃതി മണ്ഡപത്തിൽനിന്ന്‌ സംസ്ഥാന കമ്മിറ്റി അംഗം പി കെ അജീഷിന്റെ നേതൃത്വത്തിലുള്ള കൊടിമര ജാഥയും വൈകിട്ട് അഞ്ചിന് വടകര പുതിയ ബസ് സ്റ്റാൻഡിൽ സംഗമിക്കും.

## Article Content

 **വടകര: **ഡിവൈഎഫ്ഐ ജില്ലാ സമ്മേളന പതാകദിനാചരണം വെള്ളിയാഴ്ച നടക്കും. ഫറോക്കിലെ പേരോത്ത് രാജീവൻ സ്മൃതി മണ്ഡപത്തിൽനിന്ന്‌ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്തിന്റെ നേതൃത്വത്തിലുള്ള പതാക ജാഥയും മേപ്പയ്യൂരിലെ രക്തസാക്ഷി ഇബ്രാഹിം സ്മൃതി മണ്ഡപത്തിൽനിന്ന്‌ സംസ്ഥാന കമ്മിറ്റി അംഗം പി കെ അജീഷിന്റെ നേതൃത്വത്തിലുള്ള കൊടിമര ജാഥയും വൈകിട്ട് അഞ്ചിന് വടകര പുതിയ ബസ് സ്റ്റാൻഡിൽ സംഗമിക്കും.

തുടർന്ന് ഇരു ജാഥകളും പൊതുസമ്മേളനം നടക്കുന്ന കോട്ടപ്പറമ്പിലെ പി ബിജു നഗറിൽ എത്തും. സ്വാഗതസംഘം ചെയർമാൻ ടി പി ഗോപാലൻ പതാക ഉയർത്തും. ഡിവൈഎഫ്ഐ യൂണിറ്റ് –-മേഖലാ കേന്ദ്രങ്ങളിലും പ്രവർത്തകരുടെ വീടുകളിലും ശുഭ്രപതാകയുയരും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/36437/the-dyfi-district-conference-flag-day-will-be-held-on-friday)