---
title: "വടകരയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സർവ്വീസ് റോഡ് അടിയന്തിരമായി നവീകരിക്കണം: കെ.കെ. രമ എം.എൽ.എ"
english_title: "K.K. Rama calls for urgent renovation of service road to resolve traffic congestion"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/364525/kk-rama-calls-for-urgent-renovation-of-service-road-to-resolve-traffic-congestion"
published_at: "2026-06-07T16:39:00+05:30"
category: "News"
language: "ml"
image: "https://vatakara.truevisionnews.com/image-uploads/6a2551985ba7f_va.jpg"
keywords: ["Latest News", "Vatakara", "Service Road", "KK Rama", "MLA"]
---

# വടകരയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സർവ്വീസ് റോഡ് അടിയന്തിരമായി നവീകരിക്കണം: കെ.കെ. രമ എം.എൽ.എ

> **Lead Summary:** **വടകര: [ **വടകര മേഖലയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ സർവ്വീസ് റോഡ് അടിയന്തിരമായി നവീകരിക്കാൻ സർക്കാർ ഇടപെടണമെന്നും, വികസനത്തിന് തടസ്സം നിൽക്കുന്ന നഗരത്തിലെ അനധികൃത പാർക്കിംഗ് മാറ്റണമെന്നും കെ.കെ. രമ എം.എൽ.എ. പറഞ്ഞു.

## Article Content

**വടകര: [ **വടകര മേഖലയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ സർവ്വീസ് റോഡ് അടിയന്തിരമായി നവീകരിക്കാൻ സർക്കാർ ഇടപെടണമെന്നും, വികസനത്തിന് തടസ്സം നിൽക്കുന്ന നഗരത്തിലെ അനധികൃത പാർക്കിംഗ് മാറ്റണമെന്നും കെ.കെ. രമ എം.എൽ.എ. പറഞ്ഞു.

> വടകര ഡവലപ്പ്മെൻ്റ് ഫോറം നേതൃത്വത്തിൽ " റൂറൽ എസ് .പി ഓഫീസ് മുതൽ കൈനാട്ടി വരെ സർവ്വീസ് റോഡ് നവീകരിച്ച് ഗതാഗതം സുഗമമാക്കുക , മാർക്കറ്റ് റോഡ്, ജെ.ടി.റോഡ്, മെയിൻ റോഡ് എന്നിവിടങ്ങളിലെ അനധികൃത പാർക്കിംഗും ഗതാഗത കുരുക്കും ഒഴിവാക്കുക " എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തിയ സായാഹ്നധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കെ.കെ. രമ എം.എൽ.എ.

പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന ധർണ യിൽ ഫോറം പ്രസിഡണ്ട് അഡ്വ: ഇ.നാരായണൻ നായർ അധ്യക്ഷതവഹിച്ചു. സി.കെ. വിജയൻ , വിനോദ് ചെറിയ ത്ത് , എ . പി . ഹരിദാസൻ , കെ. എൻ. വിനോദ് , അഡ്വ: രാജൻ കായക്ക, കെ. ബാലകൃഷ്ണൻ, വി.പി. രമേശൻ , വി . അസീസ് ടി.കെ. രാമദാസ് , സൽവ കുഞ്ഞമ്മദ് ,എ വിജയൻ, ഉഷസ്സ് ഗോപാലൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/364525/kk-rama-calls-for-urgent-renovation-of-service-road-to-resolve-traffic-congestion)