---
title: "നേഷണൽ ഹൈവെ നിർമ്മാണം - സർവ്വീസ് റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണം -ആർ.ജെ.ഡി"
english_title: "National Highway Construction - The poor condition of the service road should be resolved immediately - RJD"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/364547/national-highway-construction-the-poor-condition-of-the-service-road-should-be-resolved-immediately-rjd"
published_at: "2026-06-07T20:12:00+05:30"
category: "News"
language: "ml"
image: "https://vatakara.truevisionnews.com/image-uploads/6a2583ab14089_rjd.jpg"
keywords: ["Latest News", "RJD", "National Highway Construction", "Service Road"]
---

# നേഷണൽ ഹൈവെ നിർമ്മാണം - സർവ്വീസ് റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണം -ആർ.ജെ.ഡി

> **Lead Summary:** **വടകര: **ഹൈവെ നിർമ്മാണം മന്ദഗതിയിലായ വടകര മേഖലയിൽ സർവ്വീസ് റോഡുകളുടെ ശോച്യാവസ്ഥകാരണം വാഹന ഗതാഗതം പറ്റാതാവുകയാണ്. വാഹന ഗതാഗതയോഗ്യമല്ലാത്ത രീതിയിലും ഇടുങ്ങിയതായതും കാരണം ഗതാഗതക്കുരുക്ക് പതിവായിരിക്കുകയാണ്.

## Article Content

**വടകര: **ഹൈവെ നിർമ്മാണം മന്ദഗതിയിലായ വടകര മേഖലയിൽ സർവ്വീസ് റോഡുകളുടെ ശോച്യാവസ്ഥകാരണം വാഹന ഗതാഗതം പറ്റാതാവുകയാണ്. വാഹന ഗതാഗതയോഗ്യമല്ലാത്ത രീതിയിലും ഇടുങ്ങിയതായതും കാരണം ഗതാഗതക്കുരുക്ക് പതിവായിരിക്കുകയാണ്.

മഴക്കാലമായതോടെ സർവ്വീസ് റോഡുകൾ കുളമായി മാറുകയാണ്. റോഡ് മെച്ചപ്പെട്ട രീതിയിലുള്ള ടാറിങോ- കോൺഗ്രീറ്റോ ചെയ്യാതെ നിർമ്മിച്ച കാരണം പാടെ തകർന്നു പോയിരിക്കുകയാണ്. മഴവെള്ളം ഒഴുകി പോകാൻ ഓവുചാലുകൾ ഇല്ലാതെ റോഡ് ഗതാഗതം ദുഷ്കരമായിരിക്കുകയാണ്.

സ്കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികളടക്കം ഏറെ ബുദ്ധിമുട്ടുകയാണ്. ശാശ്വതപരിഹാരം ഉടനുണ്ടാക്കണമെന്ന് രാഷ്ട്രീയ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി യോഗം അധികൃതരോടാവശ്യപ്പെട്ടു. ദേശിയ സമിതി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

അഡ്വ. ബൈജു രാഘവൻ, വി.പി. ജയൻ,വി.പി. നാണു,പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടുമാരായ പി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ(ഏറാമല)എൻ.കെ. അജിത് കുമാർ(ചോറോട്) രാജൻ പറമ്പത്ത്(മുൻസിപ്പൽ കമ്മിറ്റി) അംഗങ്ങളായ സി.കുമാരൻ, പി.പി. പ്രസീത് കുമാർ . എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ സ്വാഗതവും രഞ്ജിത് കാരാട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/364547/national-highway-construction-the-poor-condition-of-the-service-road-should-be-resolved-immediately-rjd)