---
title: "'ദിനാചരണം';വടകരയിൽ സി കെ ശശി മാസ്റ്റർ അനുസ്മരണവും ഗസൽസന്ധ്യയും സംഘടിപ്പിച്ചു"
english_title: "CK Sasi Master's memorial and ghazal evening organized in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/364643/ck-sasi-masters-memorial-and-ghazal-evening-organized-in-vadakara"
published_at: "2026-06-08T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a265e196229c_vdfghn.jpg"
keywords: ["Latest News", "Vadakara", "CK Sasi Master", "Ghazal"]
---

# 'ദിനാചരണം';വടകരയിൽ സി കെ ശശി മാസ്റ്റർ അനുസ്മരണവും ഗസൽസന്ധ്യയും സംഘടിപ്പിച്ചു

> **Lead Summary:** വടകര:**[**വടകരയുടെ വിദ്യാഭ്യാസ-സാമുഹ്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സാഗർ കോളേജ് സ്ഥാപക പ്രിൻസിപ്പലുമായ സി കെ ശശി മാസ്റ്ററുടെ 30-ാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു.

## Article Content

വടകര:**[**വടകരയുടെ വിദ്യാഭ്യാസ-സാമുഹ്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സാഗർ കോളേജ് സ്ഥാപക പ്രിൻസിപ്പലുമായ സി കെ ശശി മാസ്റ്ററുടെ 30-ാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു.

ശശി മാസ്റ്ററുടെ സുഹൃത്തുക്കളും സാഗർ കോളേജിലെ പൂർവ വിദ്യാർഥികളും ചേർന്ന് നടത്തിയ അനുസ്മരണ പരിപാടി വടകര ടൗൺ ഹാളിൽ ഡോ. അനിൽ ചേലേമ്പ്ര ഉദ്ഘാടനംചെയ്തു.നഗരസഭാ ചെയർപേഴ്‌സൺ പി കെ ശശി അധ്യക്ഷനായി.

സി കെ ശശി മാസ്റ്റർ സ്മാരക എൻഡോവ്‌മെൻ്റ് അനിൽ ചേലേമ്പ്ര വിതരണംചെയ്തു. ഇ അരവിന്ദാക്ഷൻ, ഇ വി വത്സൻ, കെ വി രാമചന്ദ്രൻ, എം കെ വിനോദൻ, രാജാറാം തൈപ്പള്ളി, ടി കെ സാവിത്രി എന്നിവർ സംസാരിച്ചു. പി എം ബിജു സ്വാഗതവും അഡ്വ. ആർ സുഭാഷ് നന്ദിയും പറഞ്ഞു. തുടർന്ന് ഭാനു പ്രകാശ് അവതരിപ്പിച്ച ഗസൽസന്ധ്യയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/364643/ck-sasi-masters-memorial-and-ghazal-evening-organized-in-vadakara)