---
title: "കടത്തനാട് എഡ്യൂസിറ്റി ബിസിനസ്‌ കോൺക്ലെവിന് ഇന്ന്  തുടക്കം "
english_title: "Kadathanad Educity Business Conclave begins today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/365037/kadathanad-educity-business-conclave-begins-today"
published_at: "2026-06-10T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a28eff4a7b0c_Kadathanad_Educity_Business_Conclave_begins_today.jpg"
keywords: ["Latest News", "Kadathanad Edu City", "Business Conclave Kozhikode"]
---

# കടത്തനാട് എഡ്യൂസിറ്റി ബിസിനസ്‌ കോൺക്ലെവിന് ഇന്ന്  തുടക്കം 

> **Lead Summary:** **വടകര : [**നാദാപുരം കേന്ദ്രമായി ഒരുങ്ങുന്ന കടത്തനാട് എഡ്യൂസിറ്റി പദ്ധതിയുടെ ഭാഗമായുള്ള ബിസിനസ്സ് കോൺക്ലെവ് ജൂൺ 10, 13 (ബുധൻ, ശനി ) ദിവസങ്ങളിൽ കോഴിക്കോട്ട് നടക്കും. വൈകുന്നേരം നാല് മുതൽ എട്ട് മണിവരെ കോഴിക്കോട് ഹൈസൺ ഹെറിറ്റേജ് ഹോട്ടലിലാണ് പരിപാടി.

## Article Content

**വടകര : [**നാദാപുരം കേന്ദ്രമായി ഒരുങ്ങുന്ന കടത്തനാട് എഡ്യൂസിറ്റി പദ്ധതിയുടെ ഭാഗമായുള്ള ബിസിനസ്സ് കോൺക്ലെവ് ജൂൺ 10, 13 (ബുധൻ, ശനി ) ദിവസങ്ങളിൽ കോഴിക്കോട്ട് നടക്കും. വൈകുന്നേരം നാല് മുതൽ എട്ട് മണിവരെ കോഴിക്കോട് ഹൈസൺ ഹെറിറ്റേജ് ഹോട്ടലിലാണ് പരിപാടി.

പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ളവർക്ക് അതിനുള്ള അവസരം നൽകുകയാണ് ലക്ഷ്യമെന്ന് സംഘടകർ അറിയിച്ചു. നാദാപുരം- പാറക്കടവിലാണ് പദ്ധതിയുടെ കോർപ്പറേറ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. സ്വന്തമായി വാങ്ങിയ 20 ഏക്കർ ഭൂമിയിലാണ് വിദ്യാഭ്യാസ സമുച്ചയം ഉയരുന്നത്. ചെക്യാട് - കുറുവന്തേരിയിലെ വിശാലമായ ഭൂമിയിലാണ് ആദ്യഘട്ട നിർമ്മാണം ആരംഭിക്കുന്നത്.

ഹയർസെക്കന്ററി സ്കൂൾ, ആർട്സ് &സയൻസ് കോളേജ്, മീഡിയ അക്കാദമി, ലോഅക്കാദമി, ഹോസ്റ്റൽ തുടങ്ങിയ സൗകര്യങ്ങളാണ് ആദ്യം യാഥാർഥ്യമാവുക. ഈ വർഷം ഡിസംബറിൽ ആദ്യഘട്ടം നാടിനുസമർപ്പിക്കും.

പദ്ധതിയുടെ രണ്ടാംഘട്ടമായി സിവിൽ സർവീസ് അക്കാദമി, സ്പോർട്സ് അക്കാദമി, ഏവിയെഷൻ അക്കാദമി എന്നിവയും യാഥാർഥ്യമാകും. നാട്ടിലും വിദേശത്തുമുള്ള സംരംഭകരുടെ പിന്തുണയോടെ 50കോടി രൂപയുടെ വൻവിദ്യാഭ്യാസ പദ്ധതിയാണിത്.

കൂടുതൽ വിവരംൾക്ക് 7760233916

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/365037/kadathanad-educity-business-conclave-begins-today)