---
title: "വടകരയിൽ വയോധികനെ ബസ്സിടിച്ച് പരിക്കേൽപ്പിച്ച സംഭവം: ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു"
english_title: "Incident in which an elderly man was hit and injured by a bus in Vadakara: Police have registered a case against the bus driver"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/365070/incident-in-which-an-elderly-man-was-hit-and-injured-by-a-bus-in-vadakara-police-have-registered-a-case-against-the-bus-driver"
published_at: "2026-06-10T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a290568942a0_POLICE_JEEP.jpg"
keywords: ["Latest News", "Vadakara", "Vadakara Accident", "Bus Accident", "Vadakara Police"]
---

# വടകരയിൽ വയോധികനെ ബസ്സിടിച്ച് പരിക്കേൽപ്പിച്ച സംഭവം: ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

> **Lead Summary:** **വടകര:[ **വടകരയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികനെ സ്വകാര്യ ബസ്സിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വടകര ബീച്ച് തോട്ടങ്ങൽ മമ്മുവിനാണ് ഗുരുതരമായി പരിക്കേറ്റത്.

## Article Content

**വടകര:[ **വടകരയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികനെ സ്വകാര്യ ബസ്സിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വടകര ബീച്ച് തോട്ടങ്ങൽ മമ്മുവിനാണ് ഗുരുതരമായി പരിക്കേറ്റത്.

കഴിഞ്ഞ മെയ് 30ന് വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. മമ്മു വടകര കോടതിയുടെ മുൻപിൽ നിന്നും റോഡ് മുറിച്ച് കടക്കുന്നതിനിടെ, തലശ്ശേരി ഭാഗത്ത് നിന്നും അമിതവേഗതയിലും അശ്രദ്ധമായും വന്ന ബസ് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മമ്മുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടകരമായ രീതിയിൽ വാഹനമോടിച്ച് പരിക്കേൽപ്പിച്ചതിന് ബസ് ഡ്രൈവർക്കെതിരെ വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/365070/incident-in-which-an-elderly-man-was-hit-and-injured-by-a-bus-in-vadakara-police-have-registered-a-case-against-the-bus-driver)