---
title: "വെള്ളക്കെട്ട് രൂക്ഷം;ചോറോടിലെ വെള്ളക്കെട്ടിന് പരിഹാരം വേണം"
english_title: "Waterlogging in Chorod needs a solution"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/365252/waterlogging-in-chorod-needs-a-solution"
published_at: "2026-06-11T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a4b08bde49_fhjn.jpg"
keywords: ["latest news", "Chorod", "Waterlogging"]
---

# വെള്ളക്കെട്ട് രൂക്ഷം;ചോറോടിലെ വെള്ളക്കെട്ടിന് പരിഹാരം വേണം

> **Lead Summary:** ഒഞ്ചിയം: **[** ചോറോട് പഞ്ചായത്തിലെ വിഡി എൽപി സ്കൂൾ റോഡ്, ‌സ്റ്റേഡിയം പരിസരം, ഓലക്കണ്ടി ഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രുക്ഷം. പ്രദേശം പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ്, വൈസ് പ്രസിഡന്റ് അജിത വിനോദ്, പഞ്ചായത്തംഗങ്ങളായ രാഗേഷ്, അനുശ്രീ, രഞ്ജിത്ത് എന്നിവർ സന്ദർശിച്ചു. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയാണ് പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് മൂലകാരണം.

## Article Content

ഒഞ്ചിയം: **[** ചോറോട് പഞ്ചായത്തിലെ വിഡി എൽപി സ്കൂൾ റോഡ്, ‌സ്റ്റേഡിയം പരിസരം, ഓലക്കണ്ടി ഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രുക്ഷം. പ്രദേശം പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ്, വൈസ് പ്രസിഡന്റ് അജിത വിനോദ്, പഞ്ചായത്തംഗങ്ങളായ രാഗേഷ്, അനുശ്രീ, രഞ്ജിത്ത് എന്നിവർ സന്ദർശിച്ചു. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയാണ് പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് മൂലകാരണം.

ദേശീയപാത നിർമാണ കമ്പനിയായ വഗാഡിന്റെ അധികൃതരെയും ദേശീയപാത അതോറിറ്റിയെയും കണ്ട് വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് ആവശ്യപ്പെട്ടു.

അശാസ്ത്രീയമായ ഓവുചാൽ നിർമാണത്തിനെതിരെയും ഓവുകളിൽ അടിഞ്ഞ മണ്ണ് നീക്കണമെന്നാവശ്യപ്പെട്ടും നേരത്തെ പഞ്ചായത്ത് നിരവധി തവണ നിവേദനം നൽകിയിട്ടുണ്ടെന്നും പ്രസിഡൻ്റ് പറഞ്ഞു. കൂടാതെ ജനകീയ സമിതി നേതൃത്വത്തിൽ എംഎൽഎയെയും എംപിയെയും എത്തിച്ച് പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടും നടപടിയായില്ല.

മഴയുടെ തുടക്കത്തിൽ തന്നെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. കിഴക്കുഭാഗത്ത് ഒഴു കി ചെമ്മച്ചേരി തോട് വഴി മയ്യഴി പുഴയിലേക്ക് എത്തേണ്ട വെള്ളം വൻതോതിൽ കെട്ടിക്കിടന്നതും പ്രശ്‌നമായി.പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/365252/waterlogging-in-chorod-needs-a-solution)