---
title: "ഇബ്രാഹിംകുട്ടി ഹാജിയുടെ ആത്മഹത്യ; ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കും"
english_title: "Elderly man's suicide: Bank locker to be opened for inspection"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/365275/elderly-mans-suicide-bank-locker-to-be-opened-for-inspection"
published_at: "2026-06-11T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a21117a43e98_ibrahimkutty.jpg"
keywords: ["latest news", "Bank locker", "Crime branch", "vadakara", "Ibrahim"]
---

# ഇബ്രാഹിംകുട്ടി ഹാജിയുടെ ആത്മഹത്യ; ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കും

> **Lead Summary:** വടകര: **[**കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരിച്ചുകിട്ടാതായതോടെ ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ വയോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ പരിശോധനകളുമായി ക്രൈം ബ്രാഞ്ച്. ആത്മഹത്യചെയ്ത തിരുവള്ളുർ ഇബ്രാഹിംകുട്ടി ഹാജിയുടെ കനറാ ബാങ്കിലെ ലോക്കർ ക്രൈംബ്രാഞ്ച് സംഘം തുറന്നുപരിശോധിക്കും.

## Article Content

വടകര: **[**കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരിച്ചുകിട്ടാതായതോടെ ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ വയോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ പരിശോധനകളുമായി ക്രൈം ബ്രാഞ്ച്. ആത്മഹത്യചെയ്ത തിരുവള്ളുർ ഇബ്രാഹിംകുട്ടി ഹാജിയുടെ കനറാ ബാങ്കിലെ ലോക്കർ ക്രൈംബ്രാഞ്ച് സംഘം തുറന്നുപരിശോധിക്കും.

ഇയാൾ താമസിച്ച ഗവ. ജില്ലാ ആശുപത്രി പരിസരത്തെ താമസസ്ഥലത്ത് ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ലോക്കറിന്റെ താക്കോൽ ലഭിച്ചത്. ലോക്കർ തുറന്നുപരിശോധിക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷകസംഘം. രണ്ടുദിവസത്തിനകം അനുമതി ലഭ്യമാകുമെന്നാണ് സൂചന. ഇബ്രാഹിംകുട്ടി ഹാജിയുടെ ഫോൺ കോളുകൾ അന്വേഷകസംഘം സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്.

ഇബ്രാഹിംകുട്ടി ഹാജിയുമായി ബന്ധമുള്ളവരെ കണ്ടെത്തി ഇയാളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെ ഫോൺ പരിശോധനയിലൂടെന്നാണ് പ്രതീക്ഷ. ഇബ്രാഹിംകുട്ടി ഹാജിയുമായി ബന്ധപ്പെട്ട മുന്നുകേസുകളാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ് പി മനോഹരന്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നത്. ഇബ്രാഹിംകുട്ടി ഹാജിയുടെ ആത്മഹത്യ,

ഇയാൾ നാലുമാസംമുമ്പ് വടകര പൊലീസിൽ നൽകിയ പരാതി, സഹകരണ വകുപ്പിന് നൽകിയ പരാതി എന്നിവയിലാണ് അന്വേഷണം. പോസ്റ്റ് ഓഫീസിൽ അടക്കം വൻ നിക്ഷേപമുള്ള ഇയാൾക്ക് ആത്മഹത്യക്കുള്ള പ്രേരണയടക്കം അന്വേഷണത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/365275/elderly-mans-suicide-bank-locker-to-be-opened-for-inspection)