---
title: "പുരാവസ്തു തട്ടിപ്പ് ; കേസ് അന്വേഷണം കേന്ദ്രം  ഏജന്‍സിക്ക് വിടണമെന്ന് ബിജെപി"
english_title: "Archaeological fraud; Case Investigation Center BJP wants to leave the agency"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3653/archaeological-fraud-case-investigation-center-bjp-wants-to-leave-the-agency"
published_at: "2021-10-05T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c540a74b7c_bjp k surendran .jpg"
keywords: []
---

# പുരാവസ്തു തട്ടിപ്പ് ; കേസ് അന്വേഷണം കേന്ദ്രം  ഏജന്‍സിക്ക് വിടണമെന്ന് ബിജെപി

> **Lead Summary:** **നാദാപുരം **: പുരാവസ്തു തട്ടിപ്പ് കേസ്സില്‍ അറസ്റ്റിലായ മൊന്‍സിന്‍ മാവുങ്കലിന് മുഴുവന്‍ സഹായവും ചെയ്തു കൊടുത്തത് സര്‍ക്കാരാണന്ന് ബി.ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.

## Article Content

**നാദാപുരം **: പുരാവസ്തു തട്ടിപ്പ് കേസ്സില്‍ അറസ്റ്റിലായ മൊന്‍സിന്‍ മാവുങ്കലിന് മുഴുവന്‍ സഹായവും ചെയ്തു കൊടുത്തത് സര്‍ക്കാരാണന്ന് ബി.ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയില്‍ നടക്കുന്നത് ശരിയായ ആചാര അനുഷ്ടാനങ്ങളല്ല നടക്കുന്നതെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചെമ്പോല ഉപയോഗിച്ച് മോന്‍സില്‍ ഈ തട്ടിപ്പ് നടത്തിയത്. സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ ഈ തട്ടിപ്പ് സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ല .

അതിനാല്‍ ഈ കേസ്സ് സംസ്ഥാനത്തിന് പുറത്തുള്ള അന്വേഷണ ഏജന്‍സിക്ക് വിടണമെന്നും അദ്ദേഹം നാദാപുരം പ്രസ്സ് ക്ലബില്‍ നടത്തിയ പാത്ര സമ്മേളനത്തില്‍ പറഞ്ഞു. ഈ തട്ടിപ്പില്‍ സര്‍ക്കാര്‍ മോര്‍സിന് നല്‍കിയ സഹായം പുറത്ത് വരുമെന്ന ആശങ്കയാണ് സര്‍ക്കാര്‍ ഇദ്ദേഹത്തെ സംരക്ഷിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസ്സിലും ഡോളര്‍ കടത്ത് കേസ്സിലും സര്‍ക്കാരിന് ഈ സംഘത്തിന്റെ സഹായം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് അധികാര കേന്ദ്രങ്ങളിലെ സ്വാധീനം എന്താണന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

മാത്രമല്ല സര്‍ക്കാര്‍ കെട്ടിഘോഷിച്ച് നടപ്പിലാക്കുന്ന കെ. റയില്‍ അശാസ്ത്രീയമായ വിനെ പദ്ധതിയാണ് ഈ പദ്ധതി നടപ്പിലാക്കുബോള്‍ പാരിസ്ഥിതിയാഘാതം വലുതാണ് നിരവധി സാധാരണക്കാരുടെ കിടപ്പാടം നഷ്ടമാകുകയും ചെയ്യുന്ന ഈ പദ്ധതിക്കായി സര്‍ക്കാര്‍ ഭീമമായ തുക കടം എടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പത്രസമ്മേളനത്തില്‍ ബി.ജെ പി ജില്ല ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍ . ടി.കെ രാജന്‍ , ടി.കെ പ്രഭാകരന്‍ മാസ്റ്റര്‍, എം.പി രാജന്‍, കെ. ടി.കെ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3653/archaeological-fraud-case-investigation-center-bjp-wants-to-leave-the-agency)