---
title: "ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്"
english_title: "Accident after private buses collide in Orkattery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/365549/accident-after-private-buses-collide-in-orkattery"
published_at: "2026-06-12T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bce03a3153_WhatsApp_Image_2026-06-12_at_2.41.29_PM.jpeg"
keywords: ["Accident", "Private Buses", "Orkattery"]
---

# ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

> **Lead Summary:** **വടകര : **വടകര -നാദാപുരം സംസ്ഥാന പാത ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. ഓർക്കാട്ടേരി വെള്ളികുളങ്ങരയിൽ ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം.

## Article Content

**വടകര : **വടകര -നാദാപുരം സംസ്ഥാന പാത ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. ഓർക്കാട്ടേരി വെള്ളികുളങ്ങരയിൽ ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം.

അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. വടകര നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന മസാഫി ബസും , എതിർ ദിശയിൽ വരികയായിരുന്ന കൈലാസ് ബസുമാണ് അപകടത്തിൽ പെട്ടത്.

ഇരു ബസിൻ്റെയും മുൻ ഭാഗങ്ങൾ പൂർണ്ണമായി തകർന്ന നിലയിലാണ്. പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/365549/accident-after-private-buses-collide-in-orkattery)