---
title: "വടകരയില്‍  1971ലെ യുദ്ധ   വിജയാചരണം "
english_title: " India-Pakistan war victory Fiftieth Anniversary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3657/india-pakistan-war-victory-fiftieth-anniversary"
published_at: "2021-10-05T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c5a4347e88_indria photo.jpg"
keywords: []
---

# വടകരയില്‍  1971ലെ യുദ്ധ   വിജയാചരണം 

> **Lead Summary:** വടകര: ബംഗ്ലാദേശ് രാജ്യരൂപീകരണ കാരണമായ 1971ലെ ഇന്ത്യ- പാക് യുദ്ധത്തില്‍ ഇന്ദിരാഗാന്ധിയുടെ ഭരണ നേതൃത്വത്തില്‍ ഇന്ത്യ നേടിയ ചരിത്ര വിജയത്തിന്റെ അമ്പതാം വാര്‍ഷികം നവം: 19 ന് വടകരയില്‍ ആചരിക്കാന്‍ ജവഹര്‍ സാംസ്‌കാരിക സമിതി തീരുമാനിച്ചു.

## Article Content

വടകര: ബംഗ്ലാദേശ് രാജ്യരൂപീകരണ കാരണമായ 1971ലെ ഇന്ത്യ- പാക് യുദ്ധത്തില്‍ ഇന്ദിരാഗാന്ധിയുടെ ഭരണ നേതൃത്വത്തില്‍ ഇന്ത്യ നേടിയ ചരിത്ര വിജയത്തിന്റെ അമ്പതാം വാര്‍ഷികം നവം: 19 ന് വടകരയില്‍ ആചരിക്കാന്‍ ജവഹര്‍ സാംസ്‌കാരിക സമിതി തീരുമാനിച്ചു.

യുദ്ധത്തില്‍ പങ്കെടുത്ത ജവാന്‍മാരെ ആദരിക്കല്‍, ഫോട്ടോ പ്രദര്‍ശനം, സെമിനാര്‍ തുടങ്ങിയവ നടക്കും. യോഗത്തില്‍ ടി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ഡി. പ്രജീഷ്, സന്തോഷ് കച്ചേരി, മണ്ടോടി ചന്ദ്രന്‍ മാസ്റ്റര്‍, ടി.അജിതേന്ദ്രന്‍ ,കെ.പി.രതീശന്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3657/india-pakistan-war-victory-fiftieth-anniversary)