---
title: "'ഉറപ്പ് പാലിച്ചില്ല';രൂക്ഷമായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വടകരയിൽ ബസ് സമരം വരുന്നു"
english_title: "Bus strike coming in Vadakara to protest severe traffic congestion"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/365729/bus-strike-coming-in-vadakara-to-protest-severe-traffic-congestion"
published_at: "2026-06-13T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d03a93b3e8_vxcnb.jpg"
keywords: ["latest news", "Bus strike", "Vadakara", "traffic"]
---

# 'ഉറപ്പ് പാലിച്ചില്ല';രൂക്ഷമായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വടകരയിൽ ബസ് സമരം വരുന്നു

> **Lead Summary:** വടകര:**[ ** വടകരയിലെ ലിങ്ക് റോഡിൽ നിന്നും സർവ്വീസ് നടത്തി വന്നിരുന്ന കൊയിലാണ്ടി , പേരാമ്പ്ര, കൊളാവിപ്പാലം കോട്ടക്കൽ റൂട്ടുകളിലെ ബസ്സുകൾ പഴയ ബസ്സ് സ്റ്റാൻ്റിലേക്ക് മാററുന്നതിന് മുൻപായി എസ്. പി ഓഫീസ് മുതൽ കൈനാട്ടിവരെ സർവ്വീസ്‌റോഡ് നവീകരിക്കുമെന്നും , മാർക്കറ്റ് റോഡ് ,ജെ. ടി. റോഡ് , മെയിൻ റോഡ് എന്നിവിടങ്ങളിലെ അനധികൃത പാർക്കിംഗും , ഗതാഗത കുരുക്കും ഒഴിവാക്കുമെന്നും നഗരസഭ നൽകിയ ഉറപ്പ് അടിയന്തിരമായി പാലിക്കണമെന്ന് ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെയും തൊഴിലാളി യൂനിയൻ നേതാക്കളുടേയും സംയുക്ത യോഗം അധികൃതരോടാവശ്യപ്പെട്ടു.

## Article Content

വടകര:**[ ** വടകരയിലെ ലിങ്ക് റോഡിൽ നിന്നും സർവ്വീസ് നടത്തി വന്നിരുന്ന കൊയിലാണ്ടി , പേരാമ്പ്ര, കൊളാവിപ്പാലം കോട്ടക്കൽ റൂട്ടുകളിലെ ബസ്സുകൾ പഴയ ബസ്സ് സ്റ്റാൻ്റിലേക്ക് മാററുന്നതിന് മുൻപായി എസ്. പി ഓഫീസ് മുതൽ കൈനാട്ടിവരെ സർവ്വീസ്‌റോഡ് നവീകരിക്കുമെന്നും , മാർക്കറ്റ് റോഡ് ,ജെ. ടി. റോഡ് , മെയിൻ റോഡ് എന്നിവിടങ്ങളിലെ അനധികൃത പാർക്കിംഗും , ഗതാഗത കുരുക്കും ഒഴിവാക്കുമെന്നും നഗരസഭ നൽകിയ ഉറപ്പ് അടിയന്തിരമായി പാലിക്കണമെന്ന് ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെയും തൊഴിലാളി യൂനിയൻ നേതാക്കളുടേയും സംയുക്ത യോഗം അധികൃതരോടാവശ്യപ്പെട്ടു.

ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനമനുസരിച്ചാണ് ലിങ്ക് റോഡിൽ നിന്നും ബസ്സുകൾ പഴയ സ്റ്റാൻ്റിലേക്ക് മാറ്റുന്നതെന്നും, അതിന് മുൻപായി തൊഴിലാളി യൂനിയൻനേതാക്കളും ബസ്സുടമ ഭാരവാഹികളും ആവശ്യപ്പെട്ട നിർദ്ദേശങ്ങൾ നടപ്പിലാക്കുമെന്നുമാണ് നഗരസഭയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ചെയർ പേഴ്സൺ ഉറപ്പ് തന്നിരുന്നത്.

എന്നാൽ ബസ്സുകൾ പഴയ സ്റ്റാൻ്റിലേക്ക് മാറ്റിയിട്ട് രണ്ടാഴ്ച ആവുമ്പോഴും നഗരസഭ നൽകിയ ഉറപ്പ് പാലിക്കപ്പെടാത്തതുകൊണ്ട് സർവ്വീസ് റോഡിലും, മാർക്കറ്റ് റോഡിലും ജെ.ടി റോഡിലും ഗതാഗത കുരുക്ക് രൂക്ഷമായി തുടരുകയാണ്. ഇത് കാരണം ബസ്സുകൾക്ക് സമയക്രമം പാലിച്ച് സർവ്വീസ് നടത്താൻ പറ്റാത്ത സ്ഥിതിയാണുള്ളത്. ഇതുമൂലം ബസ്സ് തൊഴിലാളികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാനോ സമയത്ത് ഭക്ഷണം കഴിക്കാനോ പറ്റുന്നില്ല. കൊയിലാണ്ടി,

പേരാമ്പ്ര, കൊളാവിപ്പാലം കോട്ടക്കൽ റൂട്ടിലെ ബസ്സുകൾക്ക് എല്ലാ ട്രിപ്പുളും ഓടിക്കുവാൻ കഴിയാത്തതുകൊണ്ട് തൊഴിലാളികൾക്കും ഉടമകൾക്കും വരുമാനം നഷ്ടമാണ് ഉണ്ടാവുന്നത്. ഇത് അവരുടെ ജീവിതം വഴി മുട്ടിക്കുകയാണ് ചെയ്യുന്നത്. ആയതിനാൽ നഗരസഭ നൽകിയ ഉറപ്പ് 20 --6--26 ന് മുൻപായി നടപ്പിലാക്കാത്ത പക്ഷം 22- 6 -26 മുതൽ വടകര താലൂക്കിലെ സ്വകാര്യ ബസ്സുകൾ സർവ്വീസ് നിർത്തി വെക്കുവാനും യോഗം തീരുമാനിച്ചു.

കെ . ടി . സുഷിൻ അധ്യക്ഷത വഹിച്ചു. ബസ്സ് ഒപ്പറേറ്റേഴ്സ് ഭാരവാഹികളായ എം .കെ. സുരേഷ് ബാബു , കെ.കെ. മനോജ് ,പി .സുനിൽകുമാർ, എ.പി. ഹരിദാസൻ , സി . സുനിൽ , സുനിൽ ശ്രീരാം , തൊഴിലാളി യൂനിയൻ നേതാക്കളായ എ. സതീശൻ , എം .ബാലകൃഷ്ണൻ , മടപ്പള്ളി മോഹനൻ, വിനോദ് ചെറിയത്ത് , പി . സജീവ് കുമാർ ,കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/365729/bus-strike-coming-in-vadakara-to-protest-severe-traffic-congestion)