---
title: "ചോമ്പാൽ ഹാർബറിൽ അടിസ്ഥാന വികസനം ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവും പൊതുയോഗവും സംഘടിപ്പിച്ചു"
english_title: "Signature collection and public meeting organized demanding infrastructure development at Chombhal Harbor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/365812/signature-collection-and-public-meeting-organized-demanding-infrastructure-development-at-chombhal-harbor"
published_at: "2026-06-13T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d483b35411_dgh.jpg"
keywords: ["latest news", "Chombhal Harbor", "infrastructure development  vadakara"]
---

# ചോമ്പാൽ ഹാർബറിൽ അടിസ്ഥാന വികസനം ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവും പൊതുയോഗവും സംഘടിപ്പിച്ചു

> **Lead Summary:** ചോമ്പാല :**[ ** മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഉൾപ്പെടെ ആയിരക്കണക്കിന് പേരുടെ ഉപജീവന കേന്ദ്രമായ ചോമ്പാൽ ഹാർബറിൽ അടിസ്ഥാന വികസനം നടപ്പിലാക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് ചോമ്പാൽ മത്സ്യവിതരണ തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ ഹാർബറിൽ പൊതുയോഗവും സംസ്ഥാന ഫിഷറീസ് മന്ത്രിക്ക് നൽകുന്ന നിവേദനത്തിൽ ഒപ്പുശേഖരണവും നടത്തി.

## Article Content

ചോമ്പാല :**[ ** മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഉൾപ്പെടെ ആയിരക്കണക്കിന് പേരുടെ ഉപജീവന കേന്ദ്രമായ ചോമ്പാൽ ഹാർബറിൽ അടിസ്ഥാന വികസനം നടപ്പിലാക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് ചോമ്പാൽ മത്സ്യവിതരണ തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ ഹാർബറിൽ പൊതുയോഗവും സംസ്ഥാന ഫിഷറീസ് മന്ത്രിക്ക് നൽകുന്ന നിവേദനത്തിൽ ഒപ്പുശേഖരണവും നടത്തി.

യൂണിയൻ പ്രസിഡണ്ട് സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷംസീർ ചോമ്പാല വിഷയാ വിതരണം നടത്തി. ഹാർബറിൽ ഡ്രഡ്ജിങ് നടപ്പിലാക്കുക, കുടിവെള്ള പദ്ധതി കൊണ്ടുവരിക, ടോയ്ലറ്റ് സൗകര്യം വിപുലപ്പെടുത്തുക, ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ സംവിധാനം കൊണ്ട് വരിക, പാർക്കിംഗ് സൗകര്യം വിപുലപ്പെടുത്തുക, ജനറേറ്റർ അനുവദിക്കുക, സിസിടിവി ക്യാമറ സ്ഥാപിക്കുക, ഹാർബറിൽ ഉപയോഗശൂന്യമായ വള്ളങ്ങൾ എടുത്തുമാറ്റാനുള്ള നടപടി സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കാലത്ത് ഏഴ് മണിക്ക് തുടങ്ങിയ ഒപ്പ് ശേഖരണത്തിൽ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധിയാളുകൾ പങ്കാളികളായി. മഹമൂദ് വള്ളിക്കാട്,റഷീദ് മടപ്പള്ളി,അലി പാനൂർ,നസീർ അഴിയൂർ ചുങ്കം, നാസർ വള്ളിയാട്,രാജേഷ് മാട്ടു, ഷെഫീഖ് കെ കെ, റസാഖ് എ കെ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/365812/signature-collection-and-public-meeting-organized-demanding-infrastructure-development-at-chombhal-harbor)