---
title: "'മരം ഒരു വരം' ; കടത്തനാട് റിസർച്ച് സെൻറർ 'ലക്ഷം ഫലവൃക്ഷം പദ്ധതി 2026'ന് തുടക്കമായി"
english_title: "Kadatha Nadu Research Center launches 'Lakh Fruit Tree Project 2026'"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/366286/kadatha-nadu-research-center-launches-lakh-fruit-tree-project-2026"
published_at: "2026-06-16T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30e3b39942a_CVFGB.jpg"
keywords: ["LATEST NEWS", "VADAKARA", "'Lakh Fruit Tree Project 2026'", "Kadatha Nadu Research Center"]
---

# 'മരം ഒരു വരം' ; കടത്തനാട് റിസർച്ച് സെൻറർ 'ലക്ഷം ഫലവൃക്ഷം പദ്ധതി 2026'ന് തുടക്കമായി

> **Lead Summary:** ഒഞ്ചിയം:**[ **കടത്തനാട് റിസർച്ച് സെൻറർ നടപ്പിലാക്കുന്ന 'ലക്ഷം ഫലവൃക്ഷം പദ്ധതി 2026'ന് വള്ളിക്കാട് ബാലവാടിയിൽ തുടക്കമായി. പടിക്കൽ വീട്ടുപരിസരത്ത് നൂറ്റിനാല് പിന്നിട്ട കൊല്ലന്റവിട നാണിഅമ്മ വിദ്യാർഥികളായ ആദിത്യനും ആദ്രികയ്ക്കും ആര്യവേപ്പിൻ തൈ നൽകി ഉദ്ഘാടനം ചെയ്തു.

## Article Content

ഒഞ്ചിയം:**[ **കടത്തനാട് റിസർച്ച് സെൻറർ നടപ്പിലാക്കുന്ന 'ലക്ഷം ഫലവൃക്ഷം പദ്ധതി 2026'ന് വള്ളിക്കാട് ബാലവാടിയിൽ തുടക്കമായി. പടിക്കൽ വീട്ടുപരിസരത്ത് നൂറ്റിനാല് പിന്നിട്ട കൊല്ലന്റവിട നാണിഅമ്മ വിദ്യാർഥികളായ ആദിത്യനും ആദ്രികയ്ക്കും ആര്യവേപ്പിൻ തൈ നൽകി ഉദ്ഘാടനം ചെയ്തു.

വടകര ജാഗ്രത ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെയാണ് പരിപാടി. ശ്രീജിത്ത് പടിക്കൽ അധ്യക്ഷനായി. കെപത്മനാഭൻ, വി ഗോപാലൻ, എം കെ വസന്തൻ, ഡോ. പി പി ഷാജു, കെ അശോകൻ, ജെ നിധിൻ, യു പന്മനാഭൻ, ആനന്ദ് തിരുവോത്ത്, പി കെ വിനീത്, എം വി പ്രദീപ് കു മാർ, എം കെ രമേശൻ, പി കെ ദി നേശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/366286/kadatha-nadu-research-center-launches-lakh-fruit-tree-project-2026)