---
title: "പ്രതീകാത്മക ഫിഫ വേൾഡ് കപ്പ് മത്സരവുമായി മുട്ടുങ്ങൽ സൗത്ത് യു.പി സ്‌കൂൾ"
english_title: "Muttungal South UP School with FIFA World Cup competition"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/366727/muttungal-south-up-school-with-fifa-world-cup-competition"
published_at: "2026-06-18T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a339addb4af0_dfgdfv.jpg"
keywords: ["latest news", "Muttungal South UP School", "FIFA World Cup"]
---

# പ്രതീകാത്മക ഫിഫ വേൾഡ് കപ്പ് മത്സരവുമായി മുട്ടുങ്ങൽ സൗത്ത് യു.പി സ്‌കൂൾ

> **Lead Summary:** ചോറോട്: **[** കുട്ടികൾക്ക് പ്രതീകാത്മക ഫിഫ വേൾഡ് കപ്പ് മത്സരമൊരുക്കി മുട്ടുങ്ങൽ സൗത്ത് യു.പി.സ്‌കൂൾ സ്പോർട്‌സ് ക്ലബ് .ലോകകപ്പ് ഫുട്ബോൾ ആരവത്തിനിടെ സ്‌കൂൾ കുട്ടികളെ ബ്രസീൽ,അർജൻ്റീന, ജർമ്മനി,മൊറോക്കൊ ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, ഉറുഗ്വെ,പോർച്ചുഗൽ നെതർലാൻ്റ്സ്, ക്രൊയേഷ്യ,ബെൽജിയം എന്നിങ്ങനെ വിശ്വപ്രസിദ്ധ ടീമുകളായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്.

## Article Content

ചോറോട്: **[** കുട്ടികൾക്ക് പ്രതീകാത്മക ഫിഫ വേൾഡ് കപ്പ് മത്സരമൊരുക്കി മുട്ടുങ്ങൽ സൗത്ത് യു.പി.സ്‌കൂൾ സ്പോർട്‌സ് ക്ലബ് .ലോകകപ്പ് ഫുട്ബോൾ ആരവത്തിനിടെ സ്‌കൂൾ കുട്ടികളെ ബ്രസീൽ,അർജൻ്റീന, ജർമ്മനി,മൊറോക്കൊ ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, ഉറുഗ്വെ,പോർച്ചുഗൽ നെതർലാൻ്റ്സ്, ക്രൊയേഷ്യ,ബെൽജിയം എന്നിങ്ങനെ വിശ്വപ്രസിദ്ധ ടീമുകളായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്.

പെൺകുട്ടികൾ ഉൾപ്പടെ നൂറോളം കുട്ടികൾ മത്സരത്തിൽ ഭാഗവാക്കായി. കോസ്റ്റൽ സി.ഐ കമറുദ്ധീൻ വള്ളിക്കാടൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. എച്ച്.എം.കെ.ജീജ ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിക്ക് പോലീസ് ഓഫീസർമാരായ നിഷാര,അനൂജ് ,നവനീത് എന്നിവരും അദ്ധ്യാപകരായ ശ്രീരാഗ് ആയഞ്ചേരി, അബുലയിസ് കാക്കുനി, ശ്രീരാഗ്.പി, ജിസ്നബാലൻ,സൗമ്യ എൻ, രമിത ആർ നായർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

സ്പോർട്സ് കൺവീനർ ആർ. എം സുബുലുസ്സലാം സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി വി.ഹരികൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ അശ്വിൻ, ബിന്ദു യു.പി,സൗമ്യ എൻ, അഭിനവ്, മുഹ്‌സിൻ കെ, റഫറി അഭിനവ് എം എന്നിവർ ടൂർണ്ണമെൻ്റിന് നേതൃത്വം നൽകി. ജേതാക്കൾ, റണ്ണേഴ്സപ്പ് , ബെസ്റ്റ് ഗോളി, ടോപ് സ്‌കോറർ എന്നിങ്ങനെ ട്രോഫികൾ മൽസരത്തിൽ സജ്ജീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/366727/muttungal-south-up-school-with-fifa-world-cup-competition)